നാടൊട്ടുക്കും നിറഞ്ഞു നില്‍ക്കുന്ന മുപ്പത്തിമൂവായിരത്തിലധികം ക്ഷേത്രങ്ങള്‍, വിശ്വാസങ്ങളും ക്ഷേത്രങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത ജീവിതങ്ങള്‍…പറഞ്ഞു വരുന്നത് ക്ഷേത്രങ്ങളുടെ നാടായ തമിഴ്നാടിനെക്കുറിച്ചാണ്. ഏതു മതത്തില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടവയാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍. നിര്‍മ്മാണത്തിലും പഴക്കത്തിലും രീതികളിലുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. ഇവിടുത്തെ ക്ഷേത്രങ്ങള്‍ കാണാതെ ഒരു തമിഴ്നാട് യാത്രയും പൂര്‍ണ്ണമാകില്ല. കന്ദനും, പെരുമാളും, കറുപ്പ് സാമിയും ,മാരിയമ്മൻ കോവിലുകളുമില്ലാതെ തമിഴ്നാട് ക്ഷേത്രങ്ങൾ പൂർണ്ണമാകില്ല .
തിരുവണ്ണാമലൈയിലെ വന്ദവാസി താലൂക്കിലെ കൊരക്കോട്ടൈ ഗ്രാമത്തിലെ ഒരു കുന്നിൽ നിന്ന് കൊത്തിയെടുത്ത വിശ്വരൂപ മഹാവിഷ്ണുവിന്റെ പ്രതിമയും തമിഴരുടെ വിശ്വാസത്തിന്റെ പ്രതീകമാണ് .ബെംഗളൂരുവിലെ വിവേക് നഗറിലെ കോതണ്ഡരാമസ്വാമി ക്ഷേത്ര പരിസരത്താണ് 64 അടി ഉയരമുള്ള വിശ്വരൂപ മഹാവിഷ്ണു പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നത് .ഏകദേശം നാലുവര്‍ഷത്തോളം എടുത്താണ് 11 മുഖവും 22 കൈകളുമുള്ള പ്രതിഷ്ഠയുടെ നിര്‍മ്മാണം നടത്തുയത്. തിരുവണ്ണാമലൈ കളക്ടർ കെ.എസ്.കന്ദസാമിയ്ക്കായിരുന്നു വിഗ്രഹത്തിന്റെ നിർമ്മാണ മേൽനോട്ടം. ക്ഷേത്രം ഭരണാധികാരികളുടെ നിര്‍ദേശം അനുസരിച്ച് തയ്യാറാക്കിയ ഒറ്റക്കല്‍ പ്രതിഷ്ഠയുടെ 380 ടണ്‍ ഭാരമുണ്ടായിരുന്നു . എന്നാല്‍ ഇത് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതി വന്നപ്പോള്‍ 90 ടണ്‍ അടുത്ത് കുറവ് വരുത്തി.
തിരുവണ്ണാമലയിലെ കോരാക്കോട്ടയിലെ മലയില്‍ നിന്നുള്ള ഒറ്റക്കല്ലിലാണ് പകുതിയോളം മാത്രമുള്ള വിഷ്ണുവിനെ പ്രതിമ നിര്‍മ്മാണം . എഴുപത്തികളുള്ള വിഷ്ണു കിടക്കുന്ന ആദിശേഷ സര്‍പ്പത്തെ കൊത്തുവാന്‍ 260 ടണ്‍ വരുന്ന മറ്റൊരു കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രതിമ തമിഴ്നാട്ടിൽ നിന്ന് ബംഗളൂരുവിൽ എത്തിക്കാൻ മാത്രം ഏകദേശം ഏഴോ എട്ടോ മാസമെടുത്തു . 240 ടയർ ട്രെയിലറിൽ ശ്രദ്ധാപൂർവ്വമാണ് ഇത് ക്ഷേത്രത്തിൽ എത്തിച്ചത് മൂന്ന് ദിവസമെടുത്താണ് ക്വാറി സ്ഥലത്ത് നിന്ന് പോലും വാഹനം നീക്കിയത്. മുംബൈ ആസ്ഥാനമായുള്ള ലോജിസ്റ്റിക്സ് സ്ഥാപനമായ രേഷാംസിംഗ് ഗ്രൂപ്പിലെ 30 പേർ പ്രതിമ ക്വാറി സ്ഥലത്തുനിന്നും തെള്ളാർ-ദേശൂർ റോഡിലേക്ക് മാറ്റുന്നതിനായി പ്രത്യേകമായി എത്തിയിരുന്നു.