Recipe

എളുപ്പത്തിലുണ്ടാക്കാം മാംഗോ മില്‍ക്ക് ഷേക്ക് | mango-shake-recipe

മാമ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന എളുപ്പത്തിലുള്ള ഒരു ഷേക്കാണിത്. കുട്ടികള്‍ക്കും ഇത് ഏറെ ഇഷ്ടപ്പെടും. പാല്‍ കുടിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് പഴങ്ങള്‍ ചേര്‍ത്ത് ഇത്തരത്തില്‍ ഷേക്ക് ഉണ്ടാക്കിക്കൊടുക്കുന്നത് നല്ലതാണ്.

ചേരുവകള്‍

പഴുത്ത മാങ്ങ(വലുത്)- 1
പാല്‍- 1 കപ്പ്
പഞ്ചസാര- രണ്ട് ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്
ഡ്രൈ ഫ്രൂട്ട്‌സ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ പാല്‍ തിളപ്പിച്ച് തണുക്കാന്‍ മാറ്റി വെയ്ക്കുക. ശേഷം മാമ്പഴം തൊലി കളഞ്ഞ് മുറിച്ചെടുക്കുക. മാമ്പഴം മുറിച്ചതും തണുത്ത പാലും മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക.

ഇതിലേയ്ക്ക് പഞ്ചസാരയും ഏലക്കാപ്പൊടിയും കൂടെ ചേര്‍ത്ത് ഒന്നൂടെ അടിച്ചെടുക്കാം. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.ഇതിന് ശേഷം മേല്‍ പറഞ്ഞ മിശ്രിതം ഒരു ഗ്ലാസില്‍ ഒഴിച്ച് ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ട് അലങ്കരിച്ച് വിളമ്പാം. ഇഷ്ടമെങ്കില്‍ ഒരു സ്‌കൂപ്പ് വാനില ഐസ്‌ക്രീം വെച്ച് അലങ്കരിച്ചും വിളമ്പാം.

content highlight: mango-shake-recipe