സഞ്ചാരികളെ വരവേൽക്കുന്ന നിരവധി സ്ഥലങ്ങളുണ്ട് നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത്. അതിൽ അധികമാരും അറിയാത്ത ഒരിടമാണ് കൂനിച്ചിമല. നട്ടുഉച്ചക്കും കോടമഞ്ഞു പുതച്ചു കിടക്കുന്ന മലനിരകൾ. പശ്ചിമഘട്ടത്തിൻ്റെ ദൃശ്യഭംഗി ആസ്വദിച്ച് മനോഹരമായ ട്രക്കിങ് അനുഭവം സമ്മാനിക്കുന്ന ഈ മലയെ ഒരിക്കലും മിസ്സ് ചെയ്യരുത് എന്നാണ് ഇവിടം സന്ദർശിക്കുന്ന ആളുകൾ സാക്ഷ്യപ്പെടുത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലാണ് കൂനിച്ചിമല ഉൾപ്പെടുന്നത്. മാതാ മലയെന്നും ഇതിനെ അറിയപ്പെടുന്നുണ്ട്.
മലനിരകൾക്ക് പേരുകേട്ട അമ്പൂരിയിൽ ഇപ്പോൾ ട്രക്കിങ്ങിനായി അധികം പേരും തിരഞ്ഞെടുക്കുന്നത് കൂനിച്ചി മലയെയാണ്. തിരുവനന്തപുരത്തിന്റെ മിനി പൊന്മുടി എന്നും ഈ മല അറിയപ്പെടുന്നുണ്ട്. ഇവിടെ സ്ത്രീകൾക്ക് വേണ്ടി മാത്രവും ട്രക്കിംഗ് പാക്കേജുകൾ ലഭ്യമാണ്. ഒരു തവണയെങ്കിലും നിങ്ങൾക്ക് ഉറപ്പായും സന്ദർശിച്ചിരിക്കാവുന്ന ഒരു ഇടമാണ് അമ്പൂരിയിലെ കൂനിച്ചി മല. കോട മഞ്ഞു പുതച്ച് 3 മലകളാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്. പച്ച പുതച്ചു കോട മഞ്ഞു മൂടിയ മനോഹരമായ കാഴ്ചയാണ് കൂനിച്ചി മല സമ്മാനിക്കുന്നത്. വെള്ളറട കുരിശുമല സംഗമ വേദിയിൽ നിന്നാണ് ട്രക്കിങ് ആരംഭിക്കുന്നത്.
45 മിനുറ്റ് ട്രെക്കിങ് അരുവിയും വെള്ളച്ചാട്ടവും ഈ യാത്രയിൽ കാണാം. മല മുകളിൽ നിന്നാൽ അരികിലായി വെള്ളറടയുടെ കൊമ്പൻ കൊണ്ടകെട്ടി മലയും. മല മുകളിൽ നിന്നാൽ നെട്ട ചിറ്റാർ ഡാം, അമ്പൂരി ഒക്കെ കാണാൻ സാധിക്കും. അമ്പൂരി ഫെസ്റ്റിൻ്റെ ഭാഗമായാണ് കൂനിച്ചു മലയിലേക്കുള്ള ട്രക്കിംഗ് സജീവമായത്. ഇതിനുശേഷമാണ് കൂടുതലാളുകളും ഈ ഒരു ഡെസ്റ്റിനേഷൻ മനസ്സിലാക്കിയതും ഇങ്ങോട്ടേക്കുള്ള യാത്ര പ്ലാൻ ചെയ്തത്. നെയ്യാറിലേക്ക് യാത്ര നടത്തുന്നവർക്കും, ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ഈയിടം ഒരിക്കലും നിരാശ സമ്മാനിക്കില്ല.