Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ലോകാവസാനം വന്നാലും കുലുങ്ങില്ല; ഭൂമിയിലെ സർവവും നശിച്ചാലും കൂളായി ജീവിക്കും ഈ കുഞ്ഞൻ ഭീകരൻ | specialties-of-tardigrade

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 12, 2024, 11:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകാവസാനം വന്ന് ഭൂമിയിലെ സർവരും മരിച്ചൊടുങ്ങിയാലും പിന്നെയും കുറേനാൾ കൂടി ‘കൂളായി’ ജീവിക്കാന്‍ കഴിവുള്ള ഒരു ജീവിയുണ്ട് ജലക്കരടി’ . ചില മാജിക്കുകാരെ കണ്ടിട്ടില്ലേ ,ഉറങ്ങുക പൊട്ടിയ ചില്ലുകുപ്പികളുടെ പുറത്തായിരിക്കും, നടക്കുന്നതും അതിൽത്തന്നെ, വിശന്നാൽ ട്യൂബ്‌ലൈറ്റ് തല്ലിപ്പൊട്ടിച്ച് തിന്നും, ആ ട്യൂബ്‌ലൈറ്റ് തലയിലടിച്ചു പൊട്ടിച്ചാലും യാതൊരു കുഴപ്പവുമില്ല, ഇടയ്ക്കിടെ ആണിയും പെറുക്കിത്തിന്നും, ഒരു തുള്ളി വെള്ളം പോലും കുടിക്കുകയുമില്ല…ഇതെന്തു മനുഷ്യനെന്ന് ആരായാലും അദ്ഭുതപ്പെട്ടു പോകും. അത്തരത്തിൽ ജീവലോകത്തെ ‘അതിമാനുഷ’നാണ് ഇവൻ. ഭൂമിയിലെ ഏറ്റവും പ്രതിരോധ ശേഷിയുള്ള സൂക്ഷ്മജീവി വർഗ്ഗം എന്നാണ് ഇവ അറിയപ്പെടുന്നത്. അഥവാ പരീക്ഷണങ്ങൾ തെളിയിച്ചത് അതാണ്.

ഒരു മില്ലി മീറ്ററിൽ കുറവാണ് എട്ടുകാലുള്ള ഈ ജീവിയുടെ ഇതിന്റെ വലുപ്പം.പേനിന് സാധാരണ 0.25 –0.3 സെ.മീ വരെ വലുപ്പം കാണും. പക്ഷേ ‘ടാർഡിഗ്രേഡ്’ അഥവാ ജലക്കരടി എന്നുവിളിക്കുന്ന ഈ സൂക്ഷ്മജീവികൾക്ക് 0.5 മില്ലിമീറ്ററേയുള്ളൂ നീളം . എട്ടുകാലും കരടിയുടെ രൂപവുമുള്ളതിനാലാണ് ‘ജലക്കരടി’ എന്ന പേര്.ഓസോൾ പാളികൾ ഇല്ലെങ്കിൽ പോലും ഭൂമിയിൽ ജീവിക്കാൻ കരുത്ത് തെളിയിച്ചതാണിവ . 150 ഡിഗ്രി സെൽഷ്യസിനു മുകളിലും മൈനസ് 200 ഡിഗ്രിക്ക് താഴെയും ഇവയ്ക്ക് ജീവിക്കാൻ കഴിയുമെന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. മൈനസ് നാല് ഡിഗ്രി തണുപ്പിൽ ദശകങ്ങളോളം ജീവിക്കും ഇവ. പക്ഷേ മനുഷ്യനോ? ഈ തണുപ്പിൽ 10 മണിക്കൂറിനപ്പുറത്തേക്ക് ജീവനോടെ പോകാൻ കഴിയില്ല!

ഓക്സിജനില്ലാത്ത ബഹിരാകാശത്ത് പോയി തിരിച്ചുവന്ന ചരിത്രം ഈ ജീവികൾക്കുണ്ട്. അൾട്രാവയലറ്റ് രശ്മിയെ അതിജീവിക്കുമെന്ന് പറയുമ്പോൾ ചെറിയ തോതിലാണെന്ന് കരുതരുത്. അതി തീവ്രമായ രശ്മികൾ 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഈ സൂക്ഷ്മ ജീവിയുടെ ശരീരത്തിൽ പതിപ്പിച്ചെങ്കിലും അവയ്ക്ക് ജീവനാശം സംഭവിച്ചില്ല. ഫിക്ഷൻ സിനിമകളിൽ കാണുന്ന സൂപ്പർ പവറുള്ള ജീവികളോട് ഉപമിക്കാൻ കഴിയും ഈ ഇത്തിരിക്കുഞ്ഞനെ. ലോകാവസാനത്തിലേക്കു നയിക്കുന്ന മൂന്നു കാര്യങ്ങളുമായി ചേർത്തു നിർത്തിയാണ് ടാർഡിഗ്രേഡിന്റെ ഈ അമാനുഷിക ശേഷി ഗവേഷകർ പരിശോധിച്ചത്. ഭൂമിയിലെ സമുദ്രങ്ങളെയെല്ലാം തിളപ്പിക്കാൻ തക്ക ശേഷിയുള്ള എന്തെങ്കിലും സംഭവിച്ചാലായിരിക്കും ഏറ്റവും എളുപ്പത്തിൽ ലോകാവസാനം സംഭവിക്കുക. ഇതിനു വൻതോതിലുള്ള ‘ഊർജപ്രവാഹം’ ഭൂമിയിലെത്തണം. ഇവയേക്കാൾ ചെറിയ സംഭവങ്ങളോ ഉണ്ടായാലും മതി മനുഷ്യരുൾപ്പെടെ ഭൂമിയിൽ നിന്ന് ഇല്ലാതാകാൻ. പക്ഷേ ടാർഡിഗ്രേഡുകൾ ചാകണമെങ്കിൽ ഇനി സൂര്യൻ പൊട്ടിത്തെറിക്കണം. അതിന് 100 കോടി വർഷം ഇനിയും കാത്തിരിക്കുകയും വേണം.

മരണത്തിനു തൊട്ടടുത്തു വരെയെത്തുന്ന ‘ക്രിപ്റ്റോബയോസിസ്’ എന്ന അവസ്ഥയിൽ നിലനിൽക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. ഈ അവസ്ഥയിൽ ഇവയുടെ ഉപാപചയ പ്രവർത്തനം തിരിച്ചറിയാൻ പോലുമാകാത്ത നിലയിലേക്ക് താഴും. ശരീരം ചുരുങ്ങും, ശരീരത്തിലെ ജലാംശത്തിലെ അളവ് മൂന്നു ശതമാനത്തിലേക്കു താഴും. ഫലത്തിൽ നിർജലീകരണാവസ്ഥയിലെത്തും. ജീവിതത്തിലും മരണത്തിനുമിടയിലുള്ള ഈ ‘മൂന്നാം അവസ്ഥ’യെപ്പറ്റിയാണ് ഗവേഷകർ പഠിക്കുന്നത്. ഒപ്പം ഇത്തരം അവസ്ഥകളിൽ ചിതറിപ്പോകുന്ന ഇവയുടെ ഡിഎൻഎയുടെ ഘടനയെപ്പറ്റിയും. ജീവിക്കാനുള്ള സാഹചര്യങ്ങളിലേക്കെത്തുമ്പോൾ ഡിഎൻഎയും വീണ്ടും കൂടിച്ചേരുകയാണു പതിവ്. ടാർഡിഗ്രേഡുകൾ പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കുന്നത് എങ്ങനെയാണെന്നുള്ള ചോദ്യം ഗവേഷകരെ കുഴക്കിയിരുന്നു. നിരവധി പഠനങ്ങൾക്കൊടുവിലാണ് അതിനുള്ള ഉത്തരം അവർ കണ്ടെത്തിയത്.

ജലക്കരടികളുടെ ശരീരം ഉത്പാദിപ്പിക്കുന്ന പ്രത്യേകതരം പ്രോട്ടീനാണ് ഇവയെ ശക്തരാക്കുന്നതെന്നാണ് കണ്ടെത്തൽ. ഡാമേജ് സപ്രഷൻ പ്രോട്ടീൻ എന്നാണ് ഇതിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ഇതിന്റെ ചുരുക്കമായ DSUP എന്നതാണ് ശാസ്ത്രീയ നാമം.ജലക്കരഡികൾ വിവിധ വിഭാഗങ്ങളുണ്ട്. അതിൽ യൂടാർഡിഗ്രേഡുകളിലാണ് ഗവേഷകർ പഠനം നടത്തിയത്. ടാർഡിഗ്രേഡിലെ ഏറ്റവും വലിയ വിഭാഗമാണ് ഇവ. ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംതണുപ്പിലും ചൂടിലും 30 വർഷം വരെ കഴിയാനാകും ജലക്കരടികൾക്ക്. അന്റാർട്ടിക്കയിൽ നിന്ന് അത്തരം രണ്ട് ജലക്കരടികളെ ലഭിച്ചതുമാണ്. 30 വര്‍ഷത്തോളം മഞ്ഞിനടിയിലെ മോസ് സസ്യത്തില്‍ കുടുങ്ങിയ ജലക്കരടികളെ ജപ്പാന്‍ ഗവേഷകര്‍ കണ്ടെത്തി. തുടര്‍ന്ന് ഇവയെ തണുപ്പു കുറഞ്ഞ പോഷകലായനിയില്‍ ഇട്ടു. കുറച്ച് സമയത്തിനുള്ളില്‍ ഇവയ്ക്ക് ജീവന്‍വെച്ചു. ഇവയുടെ കൂടെ കിട്ടിയ മുട്ടയാകട്ടെ കുറച്ചാഴ്ചകള്‍ക്കുശേഷം വിരിയുകയും ചെയ്തു . ചുരുക്കി പറഞ്ഞാൽ കൊന്നാലും ചാകില്ലെന്ന് അർത്ഥം

ReadAlso:

ചംബ താഴ്‌വരയിലെ ലംഗൂർ കുരങ്ങുകൾ വംശനാശഭീഷണിയിൽ

ഇത് കൊലയാളി പക്ഷികൾ!!

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

Tags: environmentTARDIGRADESജലക്കരടിMicroorganismsസൂക്ഷ്മജീവി വർഗ്ഗം\

Latest News

പാലക്കാട് റോഡിലെ കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം | Woman dies after falling into pothole on Palakkad

ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; 5 രൂപയുടെ പാര്‍ലെ ജിക്ക് വില 2350 | ood-shortages-are-severe-a-rs-5-parle-g-costs-rs-2350-in-gaza

‘മെസ്സി വരും ;അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം | messi argentina v abdurahiman post

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു | Actor Shine Tom Chacko Car accident: Case against Driver

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.