Movie News

പടക്കളത്തിന് തിരിതെളിഞ്ഞു; ഫ്രൈഡേ ഫിലിം ഹൗസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് കെ. ആര്‍. ജി ഫിലിം സ്റ്റുഡിയോസ്-The Movie Padakkalm pooja held at Chottanikkara Temple

മലയാള സിനിമയ്ക്ക് നിരവധി പുതുമുഖങ്ങളെ സമ്മാനിച്ച് പ്രശസ്തിയാര്‍ജിച്ച ഫ്രൈഡേ ഫിലിംസും കന്നഡത്തിലെ മുന്‍നിര നിര്‍മ്മാണ സ്ഥാപനമായ കെ.ആര്‍. ജി.ഫിലിം സ്റ്റുഡിയോയും സംയുക്തമായി നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ പടക്കളത്തിന് ജൂലൈ പന്ത്രണ്ട് വെള്ളിയാഴ്ച്ച തിരി തെളിഞ്ഞു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ചിത്രത്തിന് ഔദ്യോഗികമായ തുടക്കമായത്. അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും ഒത്തുചേര്‍ന്ന ചടങ്ങില്‍ വിജയ് ബാബു ,കാര്‍ത്തിക്ക് എന്നിവര്‍ ഫസ്റ്റ് ക്ലാപ്പു നല്‍കിയായിരുന്നു തുടക്കം.

വിജയ് ബാബു, കാര്‍ത്തിക്ക്,യോഗി ബി.രാജ്, വിജയ് സുബ്രഹ്‌മണ്യം, എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ജസ്റ്റിന്‍ മാത്യു, ബേസില്‍ ജോസഫ് എന്നിവര്‍ക്കൊപ്പം ഏറെക്കാലമായി പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോരുകയും നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കുകയും ചെയ്ത മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ക്യാമ്പസ്സിന്റെ പശ്ചാത്തലത്തില്‍ യൂത്തിന്റെ ജീവിതം വര്‍ണ്ണ മനോഹരമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നിരവധി പുതുമുഖങ്ങളും ഈ ക്യാമ്പസ്ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നുണ്ട്. നാലായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഒരു ക്യാമ്പസ്സിലാണ് ചിത്രത്തിന്റെ കഥ പ്രധാനമായുംനടക്കുന്നത്.

ചിത്രത്തിലുടനീളം ഇത്രയും കുട്ടികളെ പങ്കെടുപ്പിച്ച് വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍മുടക്കോടെയാണ് ഈ ചിത്രത്തിന്റെ അവതരണമെന്ന് നിര്‍മ്മാതാവായ വിജയ് ബാബു പറഞ്ഞു. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പടക്കളം തന്നെയായിരിക്കും ഈ ചിത്രം. എല്ലാ വിധ ആകര്‍ഷക ഘടകങ്ങളും കോര്‍ത്തിണക്കിയ ഒരു ക്‌ളീന്‍ എന്റര്‍ടൈനര്‍. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളജാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഓഗസ്റ്റ് ആദ്യവാരത്തില്‍ പടക്കളത്തിന്റെ ചിത്രീകരണം ആരംഭിക്കും.

സംഗീതം- രാജേഷ് മുരുകേശന്‍ ( പ്രേമം ഫെയിം). തിരക്കഥ – നിതിന്‍ സി. ബാബു, മനുസ്വരാജ്. ഛായാഗ്രഹണം. – അനു മൂത്തേടത്ത്. എഡിറ്റിംഗ് – നിതിന്‍രാജ് ആരോള്‍ – രാജേഷ് മുരുകേശന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ -സുനില്‍ .കെ. ജോര്‍ജ്. മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും ഡിസൈന്‍ -സമീരാസനീഷ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് – -വിനയ് ബാബു, നവീന്‍ മാറോള്‍,
നിര്‍മ്മാണ നിര്‍വ്വഹണം- ഷിബു ജി. സുശീലന്‍.