പതിവില്‍ നിന്നും വ്യത്യസ്തമായൊരു ഒരു ഷേക്ക് ഉണ്ടാക്കിനോക്കാം. ക്യാരറ്റും ഐസ്ക്രീമുമാണ് ഇതിലെ പ്രധാന ചേരുവകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെയിഷ്ടപ്പെടും. എളുപ്പത്തിലുണ്ടാക്കാം ഈ ക്യാരറ്റ് മില്‍ക്ക് ഷേക്ക്.
ചേരുവകള്‍
ക്യാരറ്റ് – 2 എണ്ണം (വേവിച്ചത്)
പഞ്ചസാര- ആവശ്യത്തിന്
ഏലയ്ക്ക- 2 എണ്ണം
തണുത്ത പാല്- ഒരു പാക്കറ്റ്
ഐസ്ക്രീം- 2 വലിയ സ്പൂണ്‍
പാചകരീതി
വേവിച്ച ക്യാരറ്റും പഞ്ചസാരയും ഏലയ്ക്കായും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ നന്നായി അരച്ചെടുക്കണം.ശേഷം ഇതിലേക്ക് തണുപ്പിച്ച പാലും ഐസ്ക്രീമും ചേര്‍ത്ത് ഒന്നുകൂടി നല്ലരീതിയില്‍ അടിച്ചെടുക്കുക. ഗ്ലാസിലേക്ക് ഒഴിച്ച് നട്സോ പിസ്തയോ വെച്ച് അലങ്കരിക്കുകയും ചെയ്യാം.
content highlight: carrot-milkshake-recipe