കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിൽ വയോധികൻ അപകടത്തിൽ മരിച്ചു. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജൻ കാൽ തെന്നിയാണ് റോഡിലേക്ക് വീണത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു.
പരിക്കേറ്റ് രാജൻ റോഡിൽ കിടക്കുമ്പോൾ വാഹനങ്ങൾ ഇതുവഴി കടന്നുപോയി. അതിന് ശേഷം മറ്റൊരു ലോറി രാജൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
വീണിടത്തുനിന്ന് എഴുന്നേറ്റിരുന്ന് പയ്യെ എഴുന്നേറ്റ് നില്ക്കാന് വയോധികന് ശ്രമിക്കുന്നതിനിടെയാണ് ഒരു വാഹനം അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇടിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നു. കുടയുമായി നടന്നുവന്ന വയോധികന് തെന്നിവീണതാണെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു വയോധികന്റെ മരണം സ്ഥീരീകരിച്ചത്.