ന്യൂഡൽഹി: ഡൽഹിയിലെ ജഫ്രാബാദിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു. തുണിക്കടയിൽ നിന്നും തിരിച്ചിറങ്ങിയതിന് പിന്നാലെ ഒരു സംഘം ആക്രമികൾ അടുത്തെത്തുകയും തങ്ങളെ ആക്രമിക്കുകയും പിന്നാലെ വെടിവെക്കുകയുമായിരുന്നുവെന്ന് കുട്ടിയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ആക്രമിക്കപ്പെട്ടവർക്കും പ്രതികൾക്കും പരസ്പരം ബന്ധമുണ്ടെന്നും അവർ ഒരേ പ്രദേശത്ത് താമസിക്കുന്നവരാണെന്നും പൊലീസ് പറയുന്നു. പ്രതികൾ കുട്ടിയും പരാതിക്കാരനെയും ഇവരുടെ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും ഇത് എതിർത്തതിന് പിന്നാലെ സംഘം വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ജി.ടി.ബി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു കുട്ടി മരണപ്പെടുന്നത്. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.