Sports

അൽകാരസ് വിം​ബി​ൾ​ഡ​ൺ ഫൈനലിൽ

വിംബിൾഡൺ പുരുഷ സിം​ഗിൾസ് ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യനായ കാർലോസ് അൽകാരസ് ഡാനിൽ മെദ്​വദേവിനെ വീഴ്‌ത്തി ഫൈനലിൽ പ്രവേശിച്ചു. ത്രില്ലർ പോരിനൊടുവിലാണ് ആവേശ ജയം. സ്കോ‍ർ 6(1)-7(7), 6-3, 6-4, 6-4.

ആ​ദ്യ സെ​റ്റി​ൽ മെ​ദ്‍വ​ദേ​വി​നാ​യി​രു​ന്നു ആ​ധി​പ​ത്യം. ​ടൈ​ബ്രേ​ക്ക​റി​ൽ താ​രം മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​വി​ടെ ക​ളി തു​ട​ങ്ങി​യ അ​ൽ​കാ​ര​സ് ഉ​ട​നീ​ളം മേ​ൽ​ക്കൈ വി​ടാ​തെ ക​ലാ​ശ​പ്പോ​രി​ലേ​ക്ക് ടി​ക്ക​റ്റു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​റാ​ഴ്ച​ക്കി​ടെ താ​ര​ത്തി​നി​ത് ര​ണ്ടാം ഗ്രാ​ൻ​ഡ്സ്ലാം ഫൈ​ന​ലാ​ണ്. ദ്യോ​കോ​വി​ച്- മു​സെ​റ്റി ര​ണ്ടാം സെ​മി​യി​ലെ ജേ​താ​ക്ക​ളാ​കും അ​ൽ​കാ​ര​സി​ന് എ​തി​രാ​ളി.

കഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​ൽ ദ്യോ​കോ​വിച്ചിനെ അ​ട്ടി​മ​റി​ച്ച അൽ​കാ​ര​സ് കി​രീ​ട​ തു​ട​ർ​ച്ച തേ​ടിയാണ് ഫൈനലിൽ ഇറങ്ങുക. ഈ വർഷമാദ്യം നടന്ന ഫ്രഞ്ച് ഓപ്പണിലും താരം കിരീടം നേടിയിരുന്നു. കരിയറിലെ തന്റെ നാലാം ഗ്രാൻഡ്‌സ്‌ലാം ഫൈനലിന് കൂടിയാണ് താരം യോഗ്യത നേടിയത്.