മുംബൈ: രാജ്യത്തെ പ്രധാന ബാങ്കുകളായ എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളുടെ സേവനങ്ങളില്‍ ഇന്ന് തടസ്സം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. രണ്ട് ബാങ്കുകളും ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ശനിയാഴ്ച സിസ്റ്റം അപ്ഗ്രേഡ് ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. കോര്‍ ബാങ്കിംഗ് സിസ്റ്റം (സിബിഎസ്) ഒരു പുതിയ സംവിധാനത്തിലേക്ക് മാറും. അപ്‌ഗ്രേഡ് സമയത്ത് 13.5 മണിക്കൂര്‍ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും സൈ്വപ്പ് മെഷീനുകളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.
കൂടാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏത് എടിഎമ്മില്‍ നിന്നും നിയന്ത്രിത തുക പിന്‍വലിക്കാനും കഴിയും. 2024 ജൂലൈ 13-ന് പുലര്‍ച്ചെ 3 മുതല്‍ പുലര്‍ച്ചെ 3.45 വരെയും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയും യുപിഐ സേവനങ്ങള്‍ ലഭ്യമാകില്ല. വ്യാപാരികള്‍ക്ക് കാര്‍ഡുകള്‍ വഴി പേയ്മെന്റുകള്‍ ഈടാക്കാം.
ആക്‌സിസ് ബാങ്കിന്റെ ചില സേവനങ്ങള്‍ ജൂലൈ 12 ന് രാത്രി 10 മുതല്‍ ജൂലൈ 14 രാവിലെ 9 വരെ ലഭ്യമല്ലെന്ന് അറിയിച്ചിട്ടുണ്ട്. ആക്സിസ് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗിലും മൊബൈല്‍ ബാങ്കിംഗിലുമുള്ള സേവനങ്ങള്‍ ആപ്പ്, ആക്സിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് NEFT, RTGS, IMPS എന്നിവ വഴിയുള്ള ഫണ്ട് കൈമാറ്റം, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് സബ്സ്‌ക്രിപ്ഷനുകള്‍, ലോണ്‍ സേവനങ്ങള്‍ എന്നിവ ജൂലൈ 13, ജൂലൈ 14 തീയതികളില്‍ താല്‍ക്കാലികമായി ലഭ്യമല്ല.