Sports

ഇന്ത്യ ചാമ്പ്യന്‍സ് ഫൈനലില്‍

നോര്‍ത്താംപ്ടണ്‍: ലെജന്‍ഡ്‌സ് വേള്‍ഡ് ചാമ്പ്യന്‍ ഷിപ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍സ് ഫൈനലില്‍. 86 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഓസ്‌ട്രേലിയ 7 വിക്കറ്റിന് 168 റണ്‍സാണ് എടുത്തത്.

റോബിന്‍ ഉത്തപ്പ, യുവരാജ് സിങ്, ഇര്‍ഫാന്‍ പാത്താന്‍, യൂസഫ് പത്താന്‍ എന്നിവരാണ് ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. റോബിന്‍ ഉത്തപ്പ-35 പന്തില്‍ 65, യുവരാജ് സിങ്-28 പന്തില്‍ 59, ഇര്‍ഫാന്‍ പാത്താന്‍-19 പന്തില്‍ 50, യൂസഫ് പത്താന്‍-23 പന്തില്‍ 53 എന്നിങ്ങനെയായിരുന്നു റണ്‍സ് നില.

മത്സരത്തില്‍ 18 സിക്‌സറുകളാണ് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത്. റോബിന്‍ ഉത്തപ്പ നാലും യുവരാജ്, ഇര്‍ഫാന്‍ എന്നിവര്‍ അഞ്ച് വീതവും യൂസഫ് പത്താന്‍ നാല് സിക്‌സറുകളും എടുത്തു.