കുവൈറ്റ്: കുവൈറ്റില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് ഇന്ത്യക്കാരുള്‍പ്പെടെ 70,000 പ്രവാസികള്‍ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച് 17-നാണ് കുവൈത്ത് ആഭ്യന്തരമന്ത്രാലയം മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 17-ന് കാലാവധി അവസാനിച്ചെങ്കിലും അപേക്ഷകരുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് ജൂണ്‍ 30 വരെ നീട്ടിനല്‍കി. ഇതുപ്രകാരം നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് പിഴയടയ്ക്കാതെ രാജ്യംവിടുകയോ നിശ്ചിതതുക പിഴയടച്ച് താമസം ക്രമീകരിക്കുകയോ മറ്റൊരുവിസയിലേക്ക് മാറുകയോചെയ്യാന്‍ അനുവാദം നല്‍കിയിരുന്നു. പൊതുമാപ്പ് ഉപയോഗപ്പെടുത്തി കുവൈത്തില്‍നിന്നു പോയവര്‍ക്ക് പുതിയ വിസയില്‍ തിരികെവരുന്നതില്‍ തടസ്സമില്ലെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്കായിരുന്നു കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. തൊഴില്‍- വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവര്‍ക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. നേരത്തേ മൂന്ന് മാസത്തേക്കായിരുന്നു പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചിരുന്നത്. അതനുസരിച്ച് കാലാവധി ജൂണ്‍ 17ന് തീരേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷം ജൂണ്‍ 30ലേക്ക് മാറ്റുകയായിരുന്നു. പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനായി ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേര്‍ന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ റമദാന്‍ പ്രമാണിച്ചാണ് മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്ക് പൊതുമാപ്പ് അനുവദിച്ചത്. അപേക്ഷകര്‍ ധാരാളം പേരുളളതിനാല്‍ പിന്നീടത് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. ഈ കാലയളവില്‍ പിഴയില്ലാതെ രാജ്യം വിടാനും പുതിയ വിസയില്‍ മടങ്ങിവരാനുള്ള സൗകര്യം നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്നു. അല്ലെങ്കില്‍ നിശ്ചിത സംഖ്യ പിഴയടച്ച് അവരുടെ താമസം നിയമവിധേയമാക്കി മാറ്റി രാജ്യത്ത് തുടരാനും അവരെ അനുവദിച്ചിരുന്നു. എന്നാല്‍ ഈ അവസരം ഉപയോഗപ്പെടുത്താത്തവര്‍ക്കെതിരേയാണ് കര്‍ശന നടപടികളെടുക്കുന്നത്.