പെരിയാർ മത്സ്യക്കുരുതി നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായില്ല. ഇതോടെ പ്രതിഷേധം ശക്തമാക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.
ഇന്ന് ഉച്ചയ്ക്ക് എറണാകുളം നഗരത്തിൽ പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടക്കും. കഴിഞ്ഞദിവസം ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് മത്സ്യത്തൊഴിലാളികൾ നിവേദനം സമർപ്പിച്ചിരുന്നു.
മത്സ്യങ്ങൾ ചത്തുപൊങ്ങാനിടയാക്കിയത് പെരിയാറിലെത്തിയ രാസമാലിന്യമാണെന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും സർക്കാർ ഇതിനെ അവഗണിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.