പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് 12:00 ന് 20 cm ഉയർത്തും. അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 40 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജൂലൈ-13) ഉച്ചതിരിഞ്ഞ് 2:00 ന് അത് 40 cm (ആകെ 80 cm) കൂടി ഉയർത്തുമെന്നും ഇരു ഡാമുകളുടേയും സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.