തൈര് ഉയർന്ന പോഷകഗുണമുള്ളതും പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ മുതലായവയുടെ നല്ല ഉറവിടവുമാണ്. ഇത് ഉയർന്ന രക്തസമ്മർദ്ദം, വൻകുടൽ കാൻസർ, വയറിളക്കം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. ഇത്രയും ഗുണങ്ങളുള്ള തൈര് വെച്ച് തൈര് ചോറ് ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബസ്മതി അരി – 1 കപ്പ്
- തൈര് – 1 കപ്പ്
- വെള്ളം – 2 കപ്പ്
- കടുക് – 1 ടീസ്പൂൺ
- കറിവേപ്പില – 5 എണ്ണം
- ചുവന്ന മുളക് – 3 എണ്ണം
- ഉപ്പ് പാകത്തിന്
- മല്ലിയില – കുറച്ച്
- സസ്യ എണ്ണ – 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ബസുമതി അരി വൃത്തിയാക്കി 10 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് അധിക വെള്ളം ഒഴിക്കുക. ഒരു പ്രഷർ കുക്കർ എടുത്ത് 2 കപ്പ് വെള്ളം ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. 1 കപ്പ് അരിയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഏകദേശം 10 മിനിറ്റ് വേവിക്കുക, തണുപ്പിക്കാൻ മാറ്റി വയ്ക്കുക. ഒരു പാത്രം എടുത്ത് തൈരിൽ കുറച്ച് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇനി ഈ തൈര് വേവിച്ച ചോറിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഒരു ചെറിയ പാനിൽ സസ്യ എണ്ണ ചൂടാക്കിയ ശേഷം കടുക്, കറിവേപ്പില, ഉണങ്ങിയ ചുവന്ന മുളക് എന്നിവ ചേർക്കുക. ഒരു മിനിറ്റ് ഫ്രൈ ചെയ്യുക. ഈ മിശ്രിതം അരിയിൽ ചേർത്ത് നന്നായി ഇളക്കുക. രുചികരമായ തൈര് ചോറ് തയ്യാർ.