ബീഫ് അച്ചാറിന് രുചി അല്പം കൂടുതലാണ്. അച്ചാറുകൾ പലരും പുറത്തു നിന്നാണ് വാങ്ങിക്കാറുള്ളത്. ഇത് നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ? നല്ല കിടിലൻ സ്വാദിൽ ഒരു ബീഫ് അച്ചാർ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബീഫ് വൃത്തിയാക്കി ചെറിയ സമചതുരകളാക്കി മുറിക്കുക. ഒരു പ്രഷർ കുക്കർ ചൂടാക്കി ബീഫ് കഷണങ്ങൾ, ചുവന്ന മുളക് പൊടി, മഞ്ഞൾ പൊടി, 1/2 ടീസ്പൂൺ ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വെള്ളം എന്നിവ ചേർക്കുക. നന്നായി ഇളക്കി 4 വിസിൽ വരെ അല്ലെങ്കിൽ ബീഫ് നന്നായി വേവുന്നത് വരെ വേവിക്കുക. തീ ഓഫ് ചെയ്യുക. ഒരു പാനിൽ 1/4 കപ്പ് വെളിച്ചെണ്ണ ചൂടാക്കി വേവിച്ച ബീഫ് കഷണങ്ങൾ ബ്രൗൺ നിറമാകുന്നത് വരെ വറുത്ത് മാറ്റി വയ്ക്കുക. ഒരു പാനിൽ 1/4 കപ്പ് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇത് തെളിയുമ്പോൾ ഉലുവ ചേർത്ത് 2 മിനിറ്റ് ഫ്രൈ ചെയ്യുക.
ഇനി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് 4 മിനിറ്റ് കൂടി വഴറ്റുക. ഇതിലേക്ക് കാശ്മീരി ചുവന്ന മുളകുപൊടി, ഉലുവപ്പൊടി, 1/2 ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് 3 മിനിറ്റ് വഴറ്റുക. ഇനി വിനാഗിരി ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് എണ്ണയോടൊപ്പം വറുത്ത ബീഫ് കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. അവസാനം കുരുമുളക് പൊടി ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് പരിശോധിച്ച് തീ ഓഫ് ചെയ്യുക. ടേസ്റ്റി ബീഫ് അച്ചാർ തയ്യാർ.