മനം കുളിപ്പിക്കുന്ന കാഴ്ചകളിൽ വനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് കൊടുംകാട്ടിൽ ഒരു രാത്രിയിൽ താമസിക്കാൻ സാധിക്കുന്നത് ഒരു പ്രത്യേക വൈബ് ആണ് സാഹസികരാ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വളരെ പ്രിയപ്പെട്ട ഒരു കാര്യം തന്നെയായിരിക്കും ഇത്. അത്തരത്തിലുള്ള യാത്രകരെ വളരെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്ന ഒന്നാണ് സൈലന്റ് വാലി നിശബ്ദ താഴ്വര എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത് എങ്കിലും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ വളരെ മനോഹരമായ രീതിയിൽ ഇവിടെ കാണാൻ സാധിക്കും പ്രകൃതിയുടെ വരദാനമാണെന്ന് തോന്നുന്ന ഒരു സ്ഥലം
70 ലക്ഷത്തോളം വർഷം പഴക്കമുള്ള ഒരു വനമാണ് ഇവിടെയുള്ളത് തിരിച്ചറിയാൻ പോലും സാധിക്കാത്ത നിരവധി സത്യവൈവിധ്യങ്ങളെയും നമുക്ക് ഇവിടെ കാണാൻ സാധിക്കും ഏറ്റവും വലിയൊരു പ്രത്യേകത മഴക്കാടുകളാണ് അവയുടെ ഭംഗിയും ആവാസവ്യവസ്ഥയും ഒക്കെ കാണാൻ സാധിക്കുന്നത് ഒരു പ്രത്യേക കാഴ്ച തന്നെയാണ് കാടിനെ സ്നേഹിക്കുന്ന ആളുകൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു സ്ഥലം ആയിരിക്കും സൈലന്റ് വാലി. ഇവിടേക്ക് വരാനുള്ള ബുദ്ധിമുട്ട് കാരണമാണ് പലരും ഈ സ്ഥലങ്ങളിലേക്ക് എത്താത്തത് എന്ന് കെഎസ്ആർടിസി അടക്കമുള്ള ടൂറിസം പാക്കേജുകൾ ഇവിടെ ഉണ്ട്
സൈലന്റ് വാലി പോലെയുള്ള കാടുകളിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ എല്ലാവരും മനസ്സിൽ ആഗ്രഹിക്കുന്ന ഒരു കാര്യമെന്നത് ഏറുമാടങ്ങളിൽ താമസിക്കാം എന്നതാണ് അതിനുള്ള സജ്ജീകരണങ്ങളാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത് തടി ഉപയോഗിച്ച് പ്രകൃതി സൗഹാർദ്ദപരമായ രീതിയിൽ മരങ്ങൾക്കു മുകളിൽ വീടുകൾ സജ്ജീകരിച്ചിരിക്കുന്നു രണ്ടു കുടുംബങ്ങൾക്ക് താമസിക്കുവാൻ പറ്റുന്ന രീതിയിലുള്ള 5 വീടുകളൊക്കെയാണ് നിർമ്മിക്കുന്നത് ഈ തടിവീടുകൾക്ക് അടിത്തറയും കോൺക്രീറ്റ് ടൈലും ഉപയോഗിക്കാൻ സാധിക്കും
ഇതിനുവേണ്ടി യൂക്കാലി മരങ്ങൾ ഉപയോഗിക്കുവാൻ ആണ് വനംവകുപ്പ് ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത് ഏകദേശം 50 ഹെക്ടറോളം സ്ഥലത്തായിരിക്കും ഇത്തരത്തിൽ ഏറുമാടങ്ങൾ വരാൻ പോകുന്നത് പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന യൂക്കാലി മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ഉത്തരവിനെ തുടർന്നാണ് മരം വെട്ടി നീക്കി തടിവീടുകൾ നിർമ്മിക്കാം എന്ന തീരുമാനത്തിൽ വനംവകുപ്പ് എത്തുന്നത് നിലവിൽ വളരെ പരിമിതമായ താമസ സൗകര്യങ്ങൾ മാത്രമാണ് സൈലന്റ് വാലിയിൽ ഉള്ളത് ഇവിടുത്തെ ടൂറിസത്തെ വളരെ മോശമായി ബാധിക്കുകയും ചെയ്യുന്നുണ്ട്
ഭവാനിപ്പുഴയുടെ അരികിൽ ഒരു പുഴയോര കുടിയിലുണ്ട് അവിടെ രണ്ടു പേർക്ക് ആണ് താങ്ങാൻ താമസിക്കുന്നത് ഒരു ദിവസത്തേക്ക് പോലും 2500 രൂപയാണ് ഇതിന് വാടകയായി വരികയും ചെയ്യുന്നത് ഇതുകൂടാതെ സൈലന്റ് വാലിയിൽ 16 പേർക്കുള്ള ഡോർമെറ്ററിയും ഉദ്യോഗസ്ഥർക്ക് താമസിക്കുവാനുള്ള സൗകര്യവുമുണ്ട് എന്നാൽ മുൻകൂട്ടി ബുക്കിംഗ് നടത്തുന്ന ആളുകൾക്ക് മാത്രമേ ഇവിടെ വരാൻ സാധിക്കും. അതുകൊണ്ടാണ് സൈലന്റ് വാലിയിൽ ഇപ്പോൾ ഇത്തരത്തിലുള്ള പുതിയ സജ്ജീകരണങ്ങൾ ആരംഭിക്കുവാൻ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്