ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ച മികച്ച നേട്ടങ്ങൾ ആഘോഷിച്ച് ‘എലൈറ്റ് സെറിമണി’ സംഘടിപ്പിച്ചു. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ സംഘടിപ്പിച്ച ചടങ്ങിൽ 2,000ത്തിലധികം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ആദരിച്ചു.
ദുബൈ പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീം, ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ ഹല ബദ്രി, ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർമാർ, ദുബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.