ജാബിർ അൽ അഹ്മദ് അസ്സബാഹ് ഹോസ്പിറ്റലിനെ സർജിക്കൽ റിവ്യൂ കോർപറേഷൻ (എസ്.ആർ.സി) വിശിഷ്ട സ്തന ശസ്ത്രക്രിയ കേന്ദ്രമായി അംഗീകരിച്ചു. ഇതോടെ ജാബിർ ഹോസ്പിറ്റൽ ഈ മേഖലയിലെ ലോകത്തിലെ ഏഴാമത്തെ ആശുപത്രിയായി മാറുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോകമെമ്പാടുമുള്ള ശസ്ത്രക്രിയ പരിചരണത്തിന്റെ സുരക്ഷ, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രവർത്തിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ആരോഗ്യ സംരക്ഷണ ബോഡിയാണ് എസ്.ആർ.സി. 2018 ലാണ് എസ്.ആർ.സി സ്ഥാപിതമായത്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മെഡിക്കൽ സെൻററും ലോകത്തിലെ ആറാമത്തെ വലിയ ആശുപത്രിയുമാണ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഹോസ്പിറ്റൽ. 7,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതും ഒമ്പത് നിലകളുള്ള അഞ്ച് ടവറുകൾ ഉൾക്കൊള്ളുന്നതുമാണ് ആശുപത്രി.