2010ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ താരം ശ്രീശാന്തിനെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി ഒഫീഷ്യസിനോട് പറഞ്ഞതായി ആര്‍. ആശ്വിന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. ആത്മകഥയായ ‘ഐ ഹാവ് ദ് സ്ട്രീറ്റ്സ് എ കുട്ടി ക്രിക്കറ്റ് സ്റ്റോറി’യിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. പോര്‍ട്ട് എലിസബത്തില്‍ നടന്ന ഏകദിന മത്സരത്തിനിടെ റിസര്‍വ് താരമായ ശ്രീശാന്ത് ഡഗൗട്ടില്‍ ഇരിക്കാതെ ഡ്രസിങ് റൂമില്‍ മസാജിങിനു പോയതറിഞ്ഞ് ധോനി രോഷാകുലനായെന്നും അശ്വിന്‍ പറയുന്നു. കാര്യങ്ങള്‍ വഷളായെന്നറിഞ്ഞ ശ്രീശാന്ത് പിന്നീട് ഡഗൗട്ടിലേക്കു തിരിച്ചെത്തിയതോടെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും പറയുന്നു.
മത്സരം കഴിയുന്നതു വരെ റിസര്‍വ് താരങ്ങളെല്ലാം ഡഗൗട്ടില്‍ ഉണ്ടാകണമെന്നായിരുന്നു ക്യാപ്റ്റന്‍ ധോനി നിര്‍ദേശിച്ചിരുന്നത്. മത്സരത്തില്‍ ഞാനുള്‍പ്പെടെയുള്ള റിസര്‍വ് താരങ്ങള്‍ ഡഗൗട്ടില്‍ ഇരിക്കുമ്പോള്‍ ശ്രീശാന്ത് മാത്രം ഡ്രസിങ് റൂമിലേക്കു പോയി. മത്സരത്തിനിടെ വെള്ളം കൊടുക്കാന്‍ താന്‍ മൈതാനത്ത് എത്തിയപ്പോള്‍ ശ്രീശാന്ത് എവിടെയെന്ന് ധോനി ചോദിച്ചു. ഡഗൗട്ടില്‍ വന്നിരിക്കാന്‍ ധോനി നിര്‍ദേശിച്ചതനുസരിച്ച് ഞാന്‍ ഡ്രസിങ് റൂമിലെത്തി ഇക്കാര്യം പറഞ്ഞപ്പോള്‍ താങ്കള്‍ക്കു വെള്ളം കൊടുക്കാന്‍ കഴിയില്ലേയെന്നായിരുന്നു ശ്രീശാന്തിന്റെ മറുചോദ്യമെന്നും അശ്വിന്‍ എഴുതിയിരിക്കുന്നു. ഹെല്‍മറ്റ് നല്‍കാനായി താന്‍ അടുത്ത തവണ വീണ്ടും ഗ്രൗണ്ടിലെത്തിയപ്പോള്‍ ശ്രീശാന്തിനെക്കുറിച്ച് ചോദിച്ച് ധോനി രോഷാകുലനായി.
അദ്ദേഹം ഡ്രസിങ് റൂമില്‍ മസാജിങിനു പോയെന്നു പറഞ്ഞിട്ടും ധോനി പിന്‍മാറിയില്ല. ശ്രീശാന്തിന് ഇവിടെ തുടരാന്‍ താല്‍പര്യമില്ലെന്ന് ഉടന്‍ ടീം മാനേജരെ അറിയിക്കണം. നാളെത്തന്നെ നാട്ടിലേക്കു മടങ്ങാന്‍ ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും ധോനി പറഞ്ഞതായി അശ്വിന്‍ ആത്മകഥയില്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് ലോകകപ്പ് ജയങ്ങളുടെ ഭാഗമായിരുന്നു മലയാളിയായ പേസര്‍ എസ്. ശ്രീശാന്ത്. പിന്നീട് ഐ.പി.എല്ലിലെ വാതുവെപ്പ് വിവാദം അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിപ്പിച്ചെങ്കിലും സുപ്രീം കോടതി ഒടുവില്‍ താരം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, ഇപ്പോള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഷോകളിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം. ജീവിതത്തിലുടനീളം സഹതാരങ്ങളില്‍ നിന്ന് തനിക്ക് ‘മദ്രാസി’ വിളികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ഉത്തരേന്ത്യയില്‍ ദക്ഷിണേന്ത്യക്കാരെ പ്രത്യേകിച്ച് തമിഴ്നാട്ടുകാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രാദേശിക പദപ്രയോഗമാണ് ‘മദ്രാസി’. പലപ്പോഴും കേരളത്തിലുള്ളവരേയും ഉത്തരേന്ത്യയില്‍ ഈ പേരു വിളിക്കാറുണ്ട്. രണ്‍വീര്‍ ഷോയില്‍ പങ്കെടുക്കവെയായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. എങ്കിലും അഹങ്കാരത്തിന്റെ അഴസാന വാക്കെന്ന പോലെ ശ്രീശാന്തിന്റെ ഇടപെടലുകള്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ കണ്ടിരുന്നതാണ്. ഇതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് അസ്വിന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍.
CONTENT HIGH LIGHTS;Dhoni angry with Sreesanth for massaging: Ashwin’s autobiography reveals