രാത്രികാലങ്ങളില്‍ ചെറിയ തട്ടുകടയില്‍ ചെന്നിരുന്നു ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കാത്തവരായി വളരെ ചുരുക്കം ആളുകള്‍ മാത്രമേ കാണൂ. വിശപ്പില്ലെങ്കിലും തട്ടുകട കണ്ടാല്‍ പലരും വണ്ടി നിര്‍ത്തി അവിടെ നിന്നു തന്നെ കഴിക്കാറുണ്ട്. നല്ല ചൂടോടെ നല്ല ടേസ്റ്റ് ഉള്ള ഭക്ഷണം പെട്ടെന്ന് തന്നെ കിട്ടുന്ന ഒരു സ്ഥലമാണ് തട്ടുകട. സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടില്‍ ഇരുന്നു തട്ടുകട ഫുഡ് ആസ്വദിച്ച് കഴിക്കുന്നത് ഒരു വൈബ് തന്നെയാണ്. അത് എത്ര വലിയ സ്റ്റാര്‍ ഹോട്ടലില്‍ പോയാലും കിട്ടാത്ത ഒരു പ്രത്യേകതരം ഫീലുമാണ്.
ഇപ്പോള്‍ ഇതാ മലയാളികളുടെ പ്രിയതാരം ജഗദീഷ് തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ്. ‘തട്ടുകടകളില്‍ ചെന്നാല്‍ നമുക്ക് പെട്ടെന്ന് ഭക്ഷണം കിട്ടും. നമ്മുടെ ഒരു മിനിറ്റ് പോലും അവിടെ വേസ്റ്റ് ആവാറില്ല. അതേ സമയം വലിയ സ്റ്റാര്‍ ഹോട്ടലില്‍ ഒക്കെ പോയാല്‍ ആദ്യം ചെല്ലുമ്പോള്‍ അവര്‍ നമ്മളെ വിഷ് ചെയ്യും. പിന്നെ നമ്മളെ കസേരയില്‍ ഇരുത്തും. ശേഷം അഞ്ച് മിനിറ്റ് കഴിയുമ്പോള്‍ അവര്‍ ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്ന് നല്‍കും. അതും കഴിഞ്ഞ് 15 മിനിറ്റ് കഴിയുമ്പോള്‍ അവര്‍ വന്ന് മെനു കാര്‍ഡ് തരും. മെനു കാര്‍ഡ് തന്നതിനുശേഷം 15 മിനിട്ട് കഴിഞ്ഞ് അവര്‍ വീണ്ടും വരും എന്താണ് കഴിക്കാന്‍ വേണ്ടതെന്ന് ചോദിക്കാന്‍. അപ്പൊ നമ്മള്‍ എല്ലാം ഓര്‍ഡര്‍ ചെയ്യും. ഓര്‍ഡര്‍ കേള്‍ക്കുമ്പോള്‍ നിരവധി സംശയങ്ങളാണ് അവര്‍ക്ക്. ക്വാണ്ടിറ്റി എത്ര വേണം, സ്‌പൈസി ആയിട്ടാണോ വേണ്ടത്, വലിയ സൈസ് വേണോ..തുടങ്ങി കുറേ സംശയങ്ങള്‍’.
വിശദമായി എല്ലാം ചോദിച്ച് മനസ്സിലാക്കി വെയ്റ്റര്‍മാര്‍പ്പോകും. പോയതിനുശേഷം ഒരു 10 മിനിറ്റ് കഴിഞ്ഞവര്‍ വീണ്ടും വരും, സര്‍ ഓര്‍ഡര്‍ ഒന്ന് റിപ്പീറ്റ് ചെയ്യട്ടെ കറക്റ്റ് ആണോ എന്നൊന്ന് ചെക്ക് ചെയ്യാമോ എന്ന്… അപ്പോള്‍ അവര്‍ ഞാന്‍ കൊടുത്ത ഓര്‍ഡര്‍ എല്ലാം വീണ്ടും പറയും. ഇതെല്ലാം കേട്ട് ഒക്കെയാണെന്ന് പറഞ്ഞു കഴിഞ്ഞു വീണ്ടും ഒരു 30മിനിറ്റ് കഴിഞ്ഞായിരിക്കും ചിലപ്പോള്‍ ഫുഡ് കിട്ടുന്നത്. അതായത് എല്ലാം കൂടെ ഏകദേശം ഒരു മണിക്കൂറോളം സമയം അവിടെ ചെലവായി. അപ്പോഴേക്കും വിശന്ന് ഒരു വഴിയായി കാണും. അതേസമയം തട്ടുകടയില്‍ ആണെങ്കിലോ.. ചെല്ലുന്നു എന്തൊക്കെയുണ്ടെന്ന് നമ്മള്‍ ചോദിക്കുന്നു.. അവര്‍ ഒരു രണ്ടുമൂന്നു കൂട്ടത്തിന്റെ പേര് പറയുന്നു.. അതില്‍ നിന്ന് നമ്മള്‍ ഒരു ഐറ്റം ഓര്‍ഡര്‍ ചെയ്യുന്നു..മൂന്ന് മിനിറ്റിനുള്ളില്‍ ഭക്ഷണം നമ്മുടെ കയ്യില്‍ കിട്ടും. 10 മിനിറ്റ് കൊണ്ട് ഭക്ഷണം കഴിച്ച് ഇറങ്ങാം. നമ്മുടെ കൈയ്യില്‍ നിന്ന് പൈസയും കുറച്ചേ ഇറങ്ങൂ..’ ജഗദീഷ് പറഞ്ഞു. തട്ടകുകടകളില്‍ പോയി കഴിച്ചാല്‍ ബില്ലും ചെറുതായിരിക്കുമല്ലോ എന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് അതെ എന്നും ജഗദീഷ് മറുപടി നല്‍കി.