തെക്കുംകൂറിനും വടക്കുംകൂറിനുമിടയിലൊരു കൊച്ചുരാജ്യം ഉണ്ടായിരുന്നെന്നും മീനച്ചിൽ ഗ്രാമം കേന്ദ്രീകരിച്ച് 200 കൊല്ലത്തോളം നാട്ടുരാജ ഭരണം നിലനിന്നിരുന്നുവെന്നുമുള്ള ചരിത്രത്തെക്കുറിച്ച് അധികം പഠനങ്ങൾ നടന്നിട്ടുമില്ല.!
രാജസ്ഥാനിലെ മേവാർ രജപുത്ര പാരമ്പര്യത്തിൽ നിന്നും ഉത്ഭവം കൊണ്ട് കേരളത്തിലെ “സ്ഥാനി നായർ”സമുദായവുമായി ലയിച്ച നാടുവാഴി കുടുംബത്തിന് പറയാനുള്ളത്
നൂറ്റാണ്ടുകളുടെ കുടുംബ ചരിത്രം.! നമ്പൂതിരിമാരും , രാജകുടുംബങ്ങളും,
സ്ഥാനി നായർ കുടുംബങ്ങളുമായാണ് ബന്ധുത്വവും, വിവാഹദായ ക്രമവും.!
“ദാമോദര സിംഹർ കർത്ത ” എന്നാണ് ഔദ്യോഗിക പേര്. കുടുംബത്തിലെ പുരുഷൻമാരുടെ മാറാപ്പേരാണ് ഈ വിശേഷണം. സ്ത്രീകളുടെ പേരിന് മുമ്പായി ശ്രീദേവി എന്ന മാറാപ്പേരും.!
പാലാ അങ്ങാടി മീനച്ചിലാറിന്റെ വടക്കേകരയിൽ സജീവമായത് മീനച്ചിൽ കർത്താക്കളുടെ കാലത്തായിരുന്നു. ഒരുവിഭാഗത്തിന്റെ എതിർപ്പിനെ മറികടന്ന് പാലാ കത്തീഡ്രൽ പള്ളി നിർമിച്ചുനൽകാനും അവർ പിന്തുണയേകി. പൂവരണി ക്ഷേത്രത്തിന്റേത് ഉൾപ്പെടെ പുനരുദ്ധാരണത്തിനായും അവർ മുന്നിലുണ്ടായിരുന്നു.1950 കളിൽ ശ്രീചിത്തിര തിരുനാൾ ഉദ്ഘാടനം ചെയ്ത പാലാ വലിയപാലം, മുത്തോലി പാലം, കിടങ്ങൂർ പാലം തുടങ്ങിയ വികസനങ്ങൾക്ക് പിന്നിൽ ഇതേ കൂടുംബത്തിലെ പിൻഗാമിയും കേരളത്തിന്റെ ആദ്യ ചീഫ്എൻജിനീയറുമായ കെ.കെ.കർത്തയായിരുന്നു. കുമ്പാനി എന്ന സ്ഥലത്താണ് മീനച്ചിൽ കർത്താക്കളുടെ ഭരണകേന്ദ്രമായ ഞാവക്കാട്ട് മഠം സ്ഥിതി ചെയ്തിരുന്നത്.മീനച്ചിൽ ഞാവക്കാട്ട് കുടുംബം ഇന്ന് മൂന്നായി വേർതിരിഞ്ഞു കിടക്കുന്നു- കുമ്പാനി മഠം, കിഴക്കേടത്ത് മഠം, കൊച്ചു മഠം. 24 കെട്ട് ആയിരുന്ന ഞാവക്കാട്ട് മഠം ഇന്നില്ല.!
പരദേവതയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതി ക്ഷേത്രം കുടുംബ ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ സംരക്ഷിച്ചുവരുന്നു.
ക്ഷേത്രത്തിലെ ആറ് ഉപദേവതമാരിൽ ഒന്ന്, അവസാന ഭരണാധികാരിയെന്ന് വിശേഷിപ്പിച്ചിരുന്ന എതിരൻ കതിരവൻ ആണെന്നും ട്രസ്റ്റിന്റെ പ്രസിഡന്റായ കുമ്പാനി മഠം കെ.നന്ദകുമാർ കർത്ത വിവരിച്ചു.!
കുടുംബത്തിലെ കാരണവരായ ഭാസ്കരൻ കർത്ത താമസിക്കുന്ന കൊച്ചുമഠം സമീപത്താണ്. ഉമ്മറത്ത്, അതിഥികളെ നിറചിരിയോടെ സ്വീകരിച്ച് അദ്ദേഹം ഇരിപ്പുണ്ടാകും. ഇൗ മാസം നൂറാം വയസ്സിലേക്ക് പ്രവേശിച്ചെന്ന് കണ്ടാൽ പറയില്ല. മുമ്പ് മുത്തോലി ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷനായിരുന്നു ഭാസ്കരൻ കർത്ത. മൂത്തമകൾ രാധാമണിക്കും മരുമകനായ അഭിഭാഷകൻ എസ്.ശങ്കരകൈമളിനും ഒപ്പമാണ് താമസം. കൊൽക്കത്തയിൽ അപ്പോത്തിക്കരി പഠിക്കാൻ പോയ ഒരു കാരണവരാണ് 80 വർഷത്തോളം പഴക്കമുള്ള ഈ വീടുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.!
🏘 ഭാസ്കര കർത്തയുടെ സഹോദരി, 97-കാരിയായ സരസ്വതി തമ്പാട്ടി താമസിക്കുന്ന ചെച്ചേരിൽ മഠം തൊട്ടുപിന്നിലാണ്.120 വർഷത്തോളം പഴക്കമുള്ള നാലുകെട്ടാണത്. അവരുടെ മകനായ വിശ്വനാഥൻ കർത്തയും ഭാര്യയും അവിടെ താമസിക്കുന്നു. എഫ്.എ.സി.ടി.യിൽ നിന്ന് വിരമിച്ച വിശ്വനാഥന്റെ പക്കൽ കുടുംബത്തിന്റെ ചരിത്രം വിവരിക്കുന്ന ചില ഗ്രന്ഥങ്ങൾ ഉണ്ട്. രണ്ട് തവണ ശബരിമല മേൽശാന്തിയായിരുന്ന, തിരുവല്ല കിഴക്കേടത്ത് ഗണപതി നമ്പൂതിരിയാണ് വിശ്വനാഥന്റെ അച്ഛൻ.
ഉള്ളൂർ എസ്.പരമേശ്വരയ്യരും വള്ളത്തോൾ നാരായണ മേനോനും മോഹിനിയാട്ടത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ഇവിടെ എത്തിയിരുന്നു. കല്യാണിക്കുട്ടിയമ്മയുടെ മോഹിനിയാട്ടം-ചരിത്രവും ആട്ടപ്രകാരവും എന്ന പുസ്തകത്തിൽ കൊട്ടാരത്തിലേക്ക് പ്രഗദ്ഭരായ നർത്തകിമാരെ തേടി സ്വാതി തിരുനാൾ ഇവിടേയ്ക്ക് ആളെ അയച്ചിരുന്നതായും സൂചിപ്പിക്കുന്നുണ്ട്. കുടുംബത്തിലെ ഏറ്റവും പഴക്കമുള്ള കെട്ടിടം കിഴക്കേടത്ത് മഠമാണ്. കുമ്പാനിയിൽനിന്ന് മുത്തോലി ഭാഗത്തേക്ക് അഞ്ച് കിലോമീറ്റർ മാറി മേവടയെന്ന സ്ഥലത്താണത്. 70 വയസുള്ള കെ.എൻ. രാധാകൃഷ്ണൻ കർത്തയും ഭാര്യയുമാണ് അവിടെ താമസം.!
പ്രശസ്ത വൈദ്യൻ കുഞ്ഞാരപ്പൻ കർത്തയുടെ മക്കളായ ഡോ. രാജനും, ഡോ. ഗോപാലകൃഷ്ണനും സമീപത്തുതന്നെ പ്രാക്ടീസ് ചെയ്തുവരുന്നു. ഡോ. ശ്രീകുമാർ യു.എസിലെ മയോ ക്ലിനിക്കിലും ഡോ. വേണുഗോപാൽ ഇംഗ്ലണ്ടിലുമുണ്ട്. കലാരംഗത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ, എട്ടുകെട്ട് കാണാനെത്തുന്നവരെ അവിടെ സൂക്ഷിച്ചിരിക്കുന്ന വാളും താളിയോലകളും കാണിച്ചുകൊടുക്കാറുണ്ട്. 2018-ൽ രാജസ്ഥാനിലെ ഉദയ്പൂർ സിറ്റി പാലസിൽ നടന്ന മഹാറാണ മേവാർ ഫൗണ്ടേഷന്റെ വാർഷിക പരിപാടിക്ക് മീനച്ചിൽ കർത്താക്കൾക്കും ക്ഷണം കിട്ടിയിരുന്നതായി അന്നത്തെ ക്ഷണക്കത്ത് കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. വലിയ ചരിത്രമുള്ള മീനച്ചിൽ കർത്താക്കൻമാരുടെ പിൻഗാമികളായി മുന്നൂറോളം ആളുകൾ ലോകത്തിന്റെ പലഭാഗങ്ങളിലായുണ്ട്.!
Content highlight : A nomadic family originating from Mewar Rajput’ tradition!!