പച്ചചെമ്മീൻ കിട്ടിയാൽ തയ്യാറാക്കി നോക്കേണ്ട അടിപൊളി റെസിപ്പിയാണ് പങ്കുവെയ്ക്കുന്നത്.
ചേരുവകൾ
ചെമ്മീൻ
തേങ്ങ
വെളുത്തുള്ളി
ഇഞ്ചി
തക്കാളി
കാശ്മീരിമുളകുപൊടി
മഞ്ഞൾപ്പൊടി
മല്ലിപ്പൊടി
ചുവന്നുള്ളി
പച്ചമുളക്
ജീരകം
വറ്റൽമുളക്
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക. ഇതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ഒരു ടേബിൾസ്പൂൺ, ഒരു തക്കാളി അരച്ചത് എന്നിവ ചേർക്കുക. ഒരു ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, അരടീസ്പൂൺ മഞ്ഞൾപ്പൊടി, അരടീസ്പൂൺ മല്ലിപ്പൊടിയും, പത്ത് ചുവന്നുള്ളി, രണ്ട് പച്ചമുളക്, ഒരു ടീസ്പൂൺ ജീരകം, മൂന്ന് വറ്റൽമുളക്, അൽപ്പം കറിവേപ്പില, രണ്ട് ടേബിൾസ്പൂൺ തേങ്ങ ചിരകിയത് എന്നിവ ചേർത്ത് നന്നായി ഇളക്കി മാറ്റി വെയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി, മാറ്റി വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് വറുത്തെടുക്കുക.
content highlight: prawns-coconut-fry