പച്ചമുളക് കൊണ്ടുള്ള അച്ചാർ റെസിപ്പി ട്രൈ ചെയ്തു നോക്കൂ. പച്ചമുളകിനുള്ളിലെ വിത്തുകൾ കളഞ്ഞ കഴുകിയെടത്താൽ എരിവനുഭവപ്പെടില്ല. എന്നാൽ അച്ചാർ തയ്യാറാക്കുന്നതിനു മുൻപ് ജലാംശം തീരെയില്ല എന്ന് ഉറപ്പു വരുത്തണം.
ചേരുവകൾ
പച്ചമുളക്
ജീരകം
ഉലുവ
കടുക്
പെരും ജീരകം
നല്ലെണ്ണ
എള്ള്
കായം
മഞ്ഞൾപ്പൊടി
മുളകുപൊടി
ഗരംമസാല
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു ടേബിൾ സ്പൂൺ ജീരകം, ഒരു ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് വറുക്കുക. ഇത് പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ നന്നായി കഴുകി നടുവെ മുറിച്ച് വിത്തുകൾ മാറ്റിയ പച്ചമുളകെടുത്ത്, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ എള്ള്, അര ടീസ്പൂൺ കായം, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്തിളക്കുക. ഇതിലേയ്ക്ക് തയ്യാറാക്കിയ മസാലപ്പൊടി കൂടി ചേർക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അര കപ്പ് നല്ലെണ്ണ ചൂടാക്കുക. ചൂടാക്കിയ നല്ലെണ്ണ പച്ചമുളകിൽ ഒഴിച്ചിളക്കുക. വൃത്തിയുള്ള പാത്രത്തിൽ അടച്ചു സൂക്ഷിക്കുക.
content highlight: green-chilli-pickle-recipe