Recipe

രോഗങ്ങളെ തുരത്താൻ ഈ സ്പെഷ്യൽ ചായ മതി; തയ്യാറാക്കേണ്ടത്…| orange-tea-healthy-recipe

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണിത്. രോഗപ്രതിരോധ ശേഷി നൽകുന്ന വൈറ്റമിൻ സി ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ടാകും. ഓറഞ്ച് കിട്ടിയാൽ ചായ ഇനി ഇങ്ങനെ തയ്യാറാക്കിക്കോളൂ

ചേരുവകൾ

ഓറഞ്ച്
വെള്ളം
തേയിലപ്പൊടി
തേൻ അല്ലെങ്കിൽ പഞ്ചസാര

തയ്യാറാക്കുന്ന വിധം

  • ഓറഞ്ച് തൊലി കളയാതെ തന്നെ വട്ടത്തിൽ മുറിക്കുക. ഉള്ളിൽ നിന്നും അല്ലികൾ മാറ്റുക.
  • ഒരു പാൻ അടുപ്പിൽ വെച്ച് ഒരു കപ്പ് വെള്ളമൊഴിച്ച് ഓറഞ്ച് അല്ലികൾ ചേർത്തു തിളപ്പിക്കുക.
  • ശേഷം മാറ്റി വെച്ചിരിക്കുന്ന ഓറഞ്ച് തൊലിയിൽ ചെറിയ ദ്വാരങ്ങളിട്ട് ഗ്ലാസിനു മുകളിൽ വെച്ച് ഒരു ടീസ്പൂൺ തേയിലപ്പൊടി ചേർക്കുക.
  • ഓറഞ്ച് അല്ലികൾ തിളപ്പിച്ച വെള്ളം അതിലേയ്ക്ക് ഒഴിച്ച് ഗ്ലാസിലേയ്ക്കു പകർന്നെടുക്കുക
  • മധുരത്തിനായി തേനോ, പഞ്ചസാരയോ ചേർത്തിളക്കാം.

content highlight: orange-tea-healthy-recipe