Literature

പ്രണയമഴ/ ഭാഗം 14/pranayamazha part 14

പ്രണയമഴ

 

ഭാഗം 14

ഒരു മഴ പെയ്തു തോർന്ന പോലെ ഒരു കുളിരു വന്നു പൊതിഞ്ഞതായി ഹരിക്ക് തോന്നി…

 

മഞ്ഞുപോലെ…. മാൻകുഞ്ഞുപോലെ.

മുല്ലപോലെ നിലാ ചില്ല പോലെ…..

 

അവൾ പഞ്ചവർണ്ണ പടവിൽ…

 

 

……….. മൂളിപ്പാട്ട് പാടി കൊണ്ട് നോക്കിയത് അവൻ അച്ഛന്റെ മുഖത്തേക്ക് ആണ്..

 

 

പെട്ടന്ന് മുഖം വെട്ടിച്ചു കൊണ്ട് അവൻ സ്റ്റെപ്പുകൾ ഓടി കയറി

 

 

************

 

 

തന്റെ ഉണ്ണിക്കണ്ണന്റെ പാദങ്ങളിൽ മുഖം ചേർത്തു വെച്ച് ഇരിക്കുക ആണ് ഗൗരി..

 

ഒരുപാട് സങ്കടങ്ങൾ അവനോട് പറഞ്ഞു കഴിഞ്ഞു..

 

ഇനിയും ഒരുപാട് അവൾക്ക് പറയുവാൻ ഉള്ളത് പോലെ..

 

എല്ലാം കണ്ടു കള്ള കണ്ണൻ ചിരിച്ചു

 

കൊണ്ട് ഇരിക്കുക ആണ്..

 

 

ഗൗരി…….

 

 

നന്ദു ആണ്…

 

അവളുടെ വിളിയിൽ അല്പം ദേഷ്യo കലർന്നിരുന്നു.

 

ഗൗരി തല ഉയർത്തി നോക്കി

 

ഗൗരിയുടെ ഇരു കവിൾത്തടത്തിലും അടിയേറ്റ പാടുകൾ കാണാം..നന്ദുവിന് അത് കണ്ടപ്പോൾ വേദന തോന്നി.

എന്നാലും സീതയിൽ നിന്നു കേട്ട കാര്യങ്ങൾ അവളെ ഞെട്ടിച്ചിരുന്നു

 

 

“എടി…. ഞാൻ കേട്ടത് ഒക്കെ നേരാണോ…”

 

“എന്ത്….”

 

 

“സീതാമ്മ പറഞ്ഞു നീയും ആ ഹരിയും തമ്മിൽ ഇഷ്ടം ആണ് എന്ന്…”

 

 

ഗൗരി മറുപടി പറയാതെ ഇരിക്കുക ആണ്….

 

 

“എടി ഗൗരി… സത്യം ആണോന്നു…”

 

അവൾ ഗൗരിയുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

 

തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ആണ് നന്ദു..

 

ഇരു മെയ്യും ഒരു മനസും…

 

പക്ഷെ…. പക്ഷെ….. വേണ്ട… അവളോടും പറയണ്ട… ആരും അറിയണ്ട… തത്കാലം താൻ മാത്രം അറിഞ്ഞാൽ മതി…

 

അവൾ തീരുമാനിച്ചു.

 

 

“ഗൗരി… നീ എന്താണ് ഒന്നും പറയാത്തത്…”

 

. “അത്…. നീ അറിഞ്ഞതൊക്ക സത്യം ആണ്…”

 

” എനിക്ക് ഹരിയേട്ടൻ ഇല്ലാതെ പറ്റില്ല….. ഞങ്ങൾ രണ്ടു പേരും ഇഷ്ടത്തിലാണ്… ”

 

 

” ഗൗരി”…. നന്ദുവിഷമത്തോടെ അവളെ നോക്കി…

 

“നീ…. എന്നാലും… സീതാമ്മ ഈ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ ഇതൊന്നും സത്യമാകരുത് എന്നാണ് ഞാൻ പ്രാർത്ഥിച്ചത്….. പക്ഷേ നിന്റെ നാവിൽ നിന്ന് തന്നെ ഇതു വന്നല്ലോ ഗൗരി…..”

 

” ഒരാളെ സ്നേഹിച്ചു പോകുന്നത് തെറ്റാണോ നന്ദു?? ”

 

 

” ഞാൻ അങ്ങനെയൊന്നും നിന്നോട് പറഞ്ഞില്ലല്ലോ ഗൗരി.. നീ ഹരിയെ സ്നേഹിച്ചത് തെറ്റൊന്നുമല്ല…. പക്ഷേ….. നീ എന്നെ ഒരു അന്യ ആയിട്ടായിരുന്നോ ഗൗരി കണ്ടത്… ”

 

“നിനക്കെന്താണ് ഇപ്പോൾ അങ്ങനെ തോന്നാൻ കാരണം…” കാര്യം മനസ്സിലായി എങ്കിലും ഗൗരി വെറുതെ നന്ദുവിനോട് ചോദിച്ചു.

 

“ഇരു മെയ്യും ഒരു മനസും ആയിട്ട് നടന്നവർ ആയിരുന്നു നമ്മൾ.. എന്നിട്ട് ഇങ്ങനെ ഒരു കാര്യം മനസ്സിൽ ഉള്ളത് പോലും നീ എന്നോട് ഒന്ന് പറഞ്ഞില്ല… ആ ഒരു സങ്കടം ഒള്ളൂ… ആഹ് സാരമില്ല… ഓക്കേ ടി… ഞാൻ പോട്ടെ…”…

 

 

നന്ദു…. ഗൗരി അവളുടെ കൈയിൽ പിടിച്ചു വലിച്ചു..

 

 

“സോറി… ടി….”

 

“ഹേയ്…. ഞാൻ പറഞ്ഞില്ലെടി…. അത് വിട്ടുകള…”

 

 

“നിനക്ക്… നിനക്ക്… വിഷമം ആയോ… ആം സോറി ടി…. അവളെ കെട്ടിപിടിച്ചു ഗൗരി പൊട്ടിക്കരഞ്ഞു…. അതുവരെ അടക്കി വെച്ച എല്ലാ സങ്കടങ്ങളും പുറത്ത് വരുക ആയിരുന്നു… കുറെ സമയം അവൾ കരഞ്ഞു…. നന്ദു വിചാരിച്ചു അവളോട് താൻ അങ്ങനെ പറഞ്ഞത് കൊണ്ട് ആണ് അവൾ കരയുന്നത് എന്ന്..

 

 

“ഗൗരി… പോട്ടെടി…. നീ ഇങ്ങനെ വിഷമിക്കണ്ട…. നീ കരഞ്ഞാൽ ഞാനും കരയും…”നന്ദുന്റെ ശബ്ദം ഇടറി..

 

 

അടക്കി പിടിച്ച തേങ്ങലുകൾ മാത്രം ആണ് ആ മുറിയിൽ അവശേഷിക്കുന്നത്….

 

“ഗൗരി…..”

 

 

“മ്മ്….”

 

“ഹരി… അല്ല… ഹരിയേട്ടൻ നിന്നെ വിളിച്ചോ… ആളുടെ പ്ലാൻ എന്താണ്…”..

 

ഗൗരി ഒന്ന് ഞെട്ടിയതായി നന്ദുനു തോന്നി..

 

 

അവൾ ഗൗരിയുടെ കൈ തണ്ടയിൽ ചെറുതായ് അടിച്ചു..

 

 

“ഹരിയേട്ടൻ വിളിക്കും… പിന്നെ.. ഒന്നും പറഞ്ഞില്ലടി…”…

 

 

“അവിടുത്തെ അമ്മ ഒക്കെ വന്നു അല്ലെ…”…

 

 

“മ്മ്…”…

 

 

“അവർക്ക് ഒക്കെ നിന്നെ ഇഷ്ടം ആയി കാണും.. അല്ലെങ്കിലും എന്റെ ഗൗരിക്കുട്ടിയെ ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടോ… എന്തായാലും നിന്റെ ഹരിയേട്ടൻ ഭാഗ്യമുള്ളവനാടി… നിന്നെപ്പോലെ ഒരു പാവം കുട്ടിയെ ആൾക്ക് നല്ല പാതിയായി ലഭിക്കുമല്ലോ ”

 

അതിനു മറുപടിയായി ഗൗരി ഒന്ന് മന്ദഹസിച്ചു..

 

 

“നീ പൊയ്ക്കോ നന്ദു…. നേരെ ഒരുപാട് ആയില്ലേ…”ഗൗരി പെട്ടെന്ന് തന്നെ നന്ദുവിന്റെ കൈകൾ വിട്ട് എഴുന്നേറ്റു…

 

 

“മ്മ്… ഞാൻ പോയ്കോളാം…”

 

“നീ… നീ.. ഇനി കൊല്ലത്തിനു വരുന്നുണ്ടോ… ഇല്ലാലോ…”

 

 

“ഇല്ല നന്ദു.. “ഒന്നും ആലോചിക്കാതെ തന്നെ അവൾ മറുപടി പറഞ്ഞു.

 

“ഞാൻ റിസൾട്ട്‌ വന്നു കഴിഞ്ഞാൽ അവിടേക്ക് പോകാൻ ആണ്…”

 

 

“മ്മ് ”

 

അഭിയേട്ടനെ കുറിച്ച് മനഃപൂർവം ഒന്നും അവൾ നന്ദുനോട് ചോദിച്ചില്ല..

 

 

കുറച്ചു സമയം കൂടെ ഇരുന്നിട്ട് നന്ദു യാത്ര പറഞ്ഞു പോയി…

 

 

എന്നും സന്ധ്യക്ക്‌ വിളക്ക് കൊളുത്തി നാമം ജപി lക്കുന്നത് ആണ് ഗൗരി..

 

അന്ന് പക്ഷെ അവൾ വെറുതെ മുറിയിൽ ചടഞ്ഞു കൂടി ഇരുന്നു.

 

 

അച്ഛൻ പുറത്ത് എവിടേക്കോ പോയിരിക്കുന്നു.

 

 

അമ്മ അടുക്കളയിലും..

 

അമ്മക്ക് ഒരുപാട് സങ്കടം ഉണ്ട്… ഇത്രയും പൊട്ടി തെറിച്ചു അമ്മയെ താൻ ഇതുവരെ കണ്ടിട്ടില്ല…

 

മുറ്റത് ഏതോ വാഹനത്തിന്റെ ഇരമ്പൽ കേട്ടു..

 

 

“ഇനി ഇപ്പൊ അടുത്ത ആള് ആരാണോ…”

 

അവൾ ജനാലയിൽ കൂടി നോക്കി.

 

 

ലക്ഷ്മി ചേച്ചി യും ദീപേട്ടനും ആണ്.

 

 

അച്ഛനും ഉണ്ട് ഒപ്പം… അപ്പോൾ ചേച്ചിയെ കൂട്ടി കൊണ്ട് വരാൻ പോയത് ആയിരുന്നു..

 

 

വിചാരണ ഇനിയും അവസാനിച്ചിട്ടില്ല എന്ന് അവൾക്ക് തോന്നി..

 

 

ഇത്രയും നാളും ദീപേട്ടന്റെയും അവരുടെ വിട്ടുകാരുടെയും മുന്നിൽ ഗൗരി അനുസരണയും അടക്കവും ഒതുക്കവും ഒക്കെ ഉള്ള ഒരു പെൺകുട്ടി ആയിരുന്നു.. ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടം ആകുന്നവൾ

ആയിരുന്നു. ദീപേട്ടന്റെ അനിയന് വേണ്ടി അവർ ഒന്ന് രണ്ടു തവണ ആലോചിക്കുകയും ചെയ്തു.

 

പക്ഷെ അച്ഛന് സമ്മതം അല്ലായിരുന്നു..

 

രണ്ടു മക്കളെയും ഒരു വീട്ടിലേക്ക് അയക്കാൻ അദ്ദേഹത്തിന് ഒരുക്കമല്ലായിരുന്നു..

 

അങ്ങനെയാണ് ആ ബന്ധം വേണ്ടെന്ന് അവർ വച്ചത്..

 

എല്ലാവരുടെയും മുമ്പിൽ താൻ വലിയൊരു തെറ്റുകാരിയായി..

 

“ഇതെന്താ ഗൗരി ഇതുവരെ വിളക്ക് ഒന്നും വെയ്ക്കാത്തത്…”അച്ഛന്റെ ശബ്ദം കേട്ടു..

 

 

അച്ഛനും ലക്ഷ്മി ചേച്ചിയും കൂടെ മുറിയിലേക്ക് കയറി വന്നു..

 

“ആഹ് നീ എന്തെടുക്കുകയായിരുന്നു ഗൗരി… നീ ഇതുവരെ കുളിച്ചില്ലേ ” ഒറ്റ ദിവസം കൊണ്ട് തന്റെ അനുജത്തി ആളാകെ മാറിപ്പോയി എന്ന് ലക്ഷ്മി തോന്നി..

 

 

സദാ ചിരിക്കുന്ന വിടർന്ന കണ്ണുകൾ ഉള്ള, കുട്ടിത്തം വിട്ടുമാറാത്ത തന്റെ ഗൗരി…… പക്ഷെ ഇന്നവളുടെ കോലം ആകെ മാറി പോയിരിക്കുന്നു..

അവളുടെ മുഖത്ത് വിഷാദഭാവം ആണ്. കണ്ണുകൾ ഒക്കെ കുഴിഞ്ഞിരിക്കുന്നു.. നേർത്ത ചിരിയുള്ള ചൊടികളിൽ എന്തോ നൊമ്പരം….എന്നും താൻ കയറി വരുമ്പോൾ തന്നെ കാത്ത് പൂമുഖ പടിയിൽ നോക്കി നിന്നിരുന്ന ഗൗരി….

 

 

അച്ഛാ… ഞങ്ങൾ രണ്ടാളും ഒന്ന് സംസാരിക്കട്ടെ kto… ലക്ഷ്മി അച്ഛനെ നോക്കി പറഞ്ഞു.

 

 

“ഗൗരി…..”ലക്ഷ്മി അവളെ പിടിച്ചു തന്നോട് ചേർത്ത് ഇരുത്തി…

 

 

“എന്ത് പറ്റി ഗൗരി… നീ ആകെ വല്ലാണ്ട് ആയല്ലോ മോളെ..”അവളുടെ കവിളിൽ തലോടി കൊണ്ട് ലക്ഷ്മി ചോദിച്ചു.

 

“ഹേയ്.. ഒന്നുല്ല ചേച്ചി….”

 

“അച്ഛനും അമ്മയും തല്ലി അല്ലെ..”

 

ലക്ഷ്മി സങ്കടത്തോടെ ചോദിച്ചു എങ്കിലും അവൾ ഒന്നും പറഞ്ഞില്ല.

 

 

“സാരമില്ല…. പോട്ടെടാ…. നീ വിഷമിക്കണ്ട…”

 

അവൾ മുഖം താഴ്ത്തി ഇരുന്നു..

 

 

“ഗൗരി…. ഇവിടെ നോക്ക്..”

 

ലക്ഷ്മി അവളുടെ താടി പിടിച്ചുയർത്തി..

 

” ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം എന്നോട് പറയാമോ”

 

” എന്താ ചേച്ചി”

 

” അച്ഛൻ പറഞ്ഞ കാര്യങ്ങളൊക്കെ സത്യം ആണോ മോളെ… ”

 

അതുകേട്ടതും അവളുടെ മുഖം താണ് പോയി…

 

“ഗൗരി… അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ വേറെ ആരോട് പറഞ്ഞില്ലെങ്കിലും നീ എന്നോട് പറയുമെന്ന് എനിക്കറിയാം… അതുകൊണ്ട് എന്റെ കുട്ടി ചേച്ചിയോട് സത്യം പറ നിനക്ക് ഹരിയെ ഇഷ്ടമാണോ……. അതോ ..അതോ ഹരി നിന്നെ നിർബന്ധപൂർവ്വം ഇതിലേക്ക് വലിച്ചിഴച്ചതാണോ….”…

 

 

നീ എന്താണ് ഒന്നും പറയാത്തത് മോളെ… എന്താണ് നിന്റെ മനസ്സിൽ… ചേച്ചിയോട് പറയു നീയ്… “…

 

 

മറ്റാർക്കും തന്നെ മനസിലായില്ല.. തന്റെ കൂടപ്പിറപ്പിനു ഒഴികെ….

..

 

ഗൗരി ഓർത്തു..

 

 

“ഗൗരി…”…

 

 

“മ്മ്…”…

 

 

“നിനക്ക് ഹരിയെ ഇഷ്ടം ആണോ മോളെ…”

 

 

“അതെ ചേച്ചി… എനിക്ക് ഒരുപാട ഇഷ്ടം ആണ്.. മറ്റൊന്നും ചേച്ചി എന്നോട് ചോദിക്കരുത്…”

 

“ഓക്കേ…. ഞാനിനി നിന്നോട് ഒന്നും ചോദിക്കുന്നില്ല മോളെ”

 

” ഹരി….ഹരി…. എന്തു പറഞ്ഞു നിന്നോട്…. ഹരിയുടെ തീരുമാനങ്ങൾ എങ്ങനെയൊക്കെയാണ്”

 

 

” ഹരിയേട്ടന്റെ അമ്മ എന്നോട് പറഞ്ഞത് വീട്ടിൽ ചെന്ന് ഹരിയേട്ടനുമായി കാര്യങ്ങൾ സംസാരിച്ചിട്ട് എന്നെ വിളിക്കാമെന്നാണ്”

 

” അപ്പോൾ ഹരിക്ക് സ്വന്തമായി ഒരു തീരുമാനം ഇല്ലേ മോളെ ”

 

“ഇത്ര പെട്ടെന്ന് ഹരിയേട്ടനും…. എന്നെ വിളിക്കും ചേച്ചി ഹരിയേട്ടൻ എന്നെ വിളിക്കും ”

 

“മ്മ്… എനിക്കറിയാം ഹരിയെ..എന്റെ സീനിയർ ആയിരുന്നു…. കോളേജിൽ  ഹരിക്ക് ഒരുപാട് ആരാധികമാരും ഉണ്ടായിരുന്നു… നന്നായി പഠിക്കുകയും പാട്ടു പാടുകയും ചെയ്യുന്ന ആളാണ് ഹരി…  ഒരുപാട് പെൺകുട്ടികൾക്ക് ഹരിയെ ഇഷ്ടം ആയിരുന്നു.. പക്ഷെ ഹരി ആർക്കും പിടി കൊടുത്തില്ല…. ആഹ് കാലം കാത്തു വെച്ചത് ഹരിക്ക് എന്റെ ഗൗരി കുട്ടിയെ അല്ലെ…”ലക്ഷമി അവളുടെ കവിളിൽ നുള്ളി കൊണ്ട് എഴുനേറ്റു..

 

 

കുറച്ച് സമയം കഴിഞ്ഞപ്പോൾ സീത ഗൗരിയെ വന്ന് ഊണ് കഴിക്കാനായി വിളിച്ചു….

 

ലക്ഷ്മി ചേച്ചി എന്തൊക്കെയോ പറഞ്ഞ് അമ്മയുടെ സങ്കടങ്ങൾ തീർത്തിട്ടുണ്ട് എന്ന് അവൾക്ക് തോന്നി… അല്ലെങ്കിൽ അതിനൊരു ശ്രമം എങ്കിലും നടന്നിട്ടുണ്ട് അതുകൊണ്ടാണ് അമ്മ ഇപ്പോൾ തന്നെ ഊണ് കഴിക്കുവാനായി വന്നു വിളിച്ചത്.

 

 

ഗൗരിക്ക് ഒട്ടും വിശപ്പ് ഉണ്ടായിരുന്നില്ല.

 

പിന്നീട് അവൾ എല്ലാവരെയും ബോധിപ്പിക്കുവാനായി വെറുതെ പോയിരുന്നു..

 

 

രാത്രി ഒരു പത്തു മണി ആയി കാണും..

 

 

ഗൗരി വെറുതെ കണ്ണുകൾ അടച്ചു കിടക്കുക ആണ്..

 

ഉറക്കം വരുന്നില്ല..

 

 

അവളുട ഫോൺ ശബ്ധിച്ചു..

 

 

നോക്കിയപ്പോൾ ഹരിയുടെ അമ്മ ആണ്.

 

 

അവൾ ഫോൺ എടുക്കണോ വേണ്ടയോ എന്ന് ആലോചിച്ചു.

 

അപ്പോളേക്കും ഫോൺ കട്ട്‌ ആയി..

 

 

പെട്ടന്ന് ഒരു മെസ്സേജ് വന്നു..

 

 

“ഗൗരി… ഉറങ്ങിയോ…”

..

 

കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ അവൾ ഇല്ല എന്ന് അയച്ചു.

 

 

അമ്മ എന്താണ് പറയുന്നത് എന്നൊരു ചിന്ത അവളിലേക്ക് വന്നു..

 

“ഗൗരി, നാളെ ടൗണിൽ ഉള്ള അമ്പലത്തിൽ ഒന്ന് വരാമോ.. ഒന്ന് സംസാരിക്കുവാ ആണ്…”

 

 

പോകണോ വേണ്ടയോ…. ഇനി അയാൾക്ക് തന്നെ വിവാഹം ചെയ്യാൻ സമ്മതം അല്ല എന്ന് പറഞോ… അതു നേരിട്ട് പറയുവാൻ ആണോ അമ്മക്ക്…. ഗൗരി ആലോചിച്ചു..

 

“ഗൗരി….”

 

വീണ്ടും മെസ്സേജ്..

 

 

“ഞാൻ…. എനിക്ക്… നാളെ സമയം കിട്ടുമോ എന്ന് അറിയില്ല..”

 

 

പെട്ടന്ന് അവൾ അങ്ങനെ ആണ് മറുപടി അയച്ചത്.

 

“അധികം സമയം എടുക്കില്ല… വേഗം തിരിച്ചു മടങ്ങാം….”

 

. “എന്നാൽ ശരി… ഞാൻ വരാം…”

 

“എങ്കിൽ ഒരു 8മണി ആകുമ്പോൾ ഞാൻ ബസ് സ്റ്റോപ്പിന്റെ അവിടെ വരാം… വൈറ്റ് കളർ ക്രിസ്റ്റ ആണ് വണ്ടി..”

 

“വേണ്ട അമ്മേ… ഞാൻ ബസിൽ വന്നോളാം….അമ്പലത്തിൽ വെച്ച് കാണാം…”

 

 

“അത് ഒന്നും വേണ്ട ഗൗരി… ഞാനും അവിടേക്ക് ആണ്… ഗൗരികുട്ടിക്ക് പേടി ആണോ എന്റെ ഒപ്പം വരാൻ…”

 

 

“അത്കൊണ്ട് അല്ല… വെറുതെ.. ആളുകളെ കൊണ്ട് .”

 

 

“ഹേയ്.. അത് സാരമില്ല… ആളുകൾ ഒക്കെ എന്ത് പറഞ്ഞാലും നീ മേലെടത്തെ ഹരിയുടെ പെണ്ണായി ഈ വീട്ടിലേക്ക് വരണ്ടവൾ ആണ്.. അതുകൊണ്ട് കാറിൽ ഒന്ന് കയറി എന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല..തന്നെയുമല്ല ബസിൽ വരുമ്പോൾ ടൌൺ എത്താൻ മുക്കാൽ മണിക്കൂർ എടുക്കും .”

 

 

മേലെടത്തെ ഹരിയുടെ പെണ്ണ്…. അവൾ പല്ല് ഞെരിച്ചു..

 

 

“അപ്പോൾ മോളെ… നാളെ കാണാം… കൃത്യം 8മണിക്ക്… ഓക്കേ…”…

 

“ശരി അമ്മേ…”

 

അവൾ ഫോൺ എടുത്തു വെച്ചിട്ട് കിടന്നു..

 

 

ഹരി…. എടാ… എന്റെ ഫോൺ ആണ് മോനെ നീ എടുത്തു കൊണ്ട് പോന്നത്.. ദേ.. മാറി പോയി…

 

ദേവി മകന്റെ ഫോൺ കൊണ്ട് വന്നു കൊടുത്തു..

 

 

അപ്പോളേക്കും അവൻ വാട്ട്സ്അപ്പിലെ ചാറ്റ് ഹിസ്റ്ററി ക്ലിയർ ചെയ്തിരുന്നു…

 

എന്നിട്ട് ഒന്നും അറിയാത്തത് പോലെ അമ്മയുടെ ഫോൺ കൊടുത്തിട്ട് ഊറി ചിരിച്ചു കൊണ്ട് ബെഡിലേക്ക് വന്നു വീണു..

 

 

തുടരും..

 

 

ഇഷ്ടം ആയോ frndz….