റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയും രാധിക മെർച്ചെൻ്റും കഴിഞ്ഞ ദിവസം വിവാഹിതരായി. ലോകമെമ്പാടുമുള്ള നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്. മാസങ്ങളോളും നീണ്ടു നിന്ന് പ്രീ വെഡിങ്ങ് പരിപാടികൾക്ക് ശേഷം കഴിഞ്ഞ ദിവസും ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് നവവധു തന്നെയാണ്. അതിമനോഹരമായ ലെഹങ്കയിലാണ് രാധിക കതിർമണ്ഡപത്തിലേക്ക് എത്തിയത്.അബു ജാനി സന്ദീപ് ഘോസല ഡിസൈൻ ചെയ്ത അതിമനോഹരമായ ലെഹങ്കയിൽ ദേവതയെ പോലെ തിളങ്ങിയാണ് രാധിക എത്തിയത്. ഗുജറാത്തി പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ചുവപ്പും വെള്ളയും ചേരുന്ന പനേതാർ ലെഹങ്കയാണ് രാധിക അണിഞ്ഞത്. ഐവറി സർദോസി കട്ട് വർക്കിലുള്ള തലയിൽ അണിയുന്ന ഒരു വെയിലും അതുപോലെ ദുപ്പട്ടയുമായിരുന്നു ലെഹങ്കയ്ക്കൊപ്പമുണ്ടായിരുന്നത്. 5 മീറ്ററാണ് തലയിൽ അണിഞ്ഞ ആവരണത്തിൻ്റെ നീളം. ധാരാളം വർക്കുളുള്ള ശിരോവസ്ത്രത്തം മൂന്ന് ബോർഡറുകളിൽ ചുവപ്പ് നിറത്തിലാണ് ചെയ്തിരിക്കുന്നത്.പരമ്പരാഗതമായി മെർച്ചൻ്റെ കുടുംബം കൈമാറി വന്ന ആഭരണമാണ് ലെഹങ്കയ്ക്കൊപ്പം രാധിക ധരിച്ചിരുന്നത്. ഇത് കൂടാതെ മരതക കല്ല് പതിപ്പിച്ച് മറ്റ് ആഭരണങ്ങളും ധരിച്ചിരുന്നു.
19ാം നൂറ്റാണ്ടിലെ ഗുജറാത്തിലെ കച്ചിലെ സമ്പന്നമായ വസ്ത്ര പാരമ്പര്യവും പൈതൃകവും പ്രതിധ്വനിപ്പിക്കുന്നതായിരുന്നു ഈ ലെഹങ്കയും പ്രത്യേകത. കച്ചിലെ പരമ്പരാഗതമായ വസ്ത്രമായ അബോയെ സൂചിപ്പിക്കുന്ന തരത്തിലുള്ള ബ്ലൗസ്, യഥാർത്ഥ സ്വർണത്തിൽ തീർത്ത കാർച്ചോബി വർക്കുകളാൽ സുന്ദരമായിരുന്നു.
Content highlight : radhika ambani wedding photo