ഉരുളക്കിഴങ്ങു കൊണ്ട് ധാരാളം പലഹാരങ്ങൾ തയ്യാറാക്കാൻ സാധിക്കും. അതിലൊന്നാണ് പക്കാവട. ഇതിനായി കട്ടി തീരെ കുറച്ചാണ് ഉരുളക്കിഴങ്ങ് അരിയേണ്ടത്. പീലർ പോലെയുള്ള ഉപകരണങ്ങൾ അടുക്കളയിൽ ലഭ്യമാണെങ്കിൽ അതുപയോഗിക്കാവുന്നതാണ്. ഈ സ്പെഷ്യൽ പക്കാവട റെസിപ്പി ട്രൈ ചെയ്തു നോക്കൂ…
ചേരുവകൾ
ഉരുളക്കിഴങ്ങ്
കോൺഫ്ലോർ
മൈദ
ഗരംമസാല
ഇഞ്ചി
വെളുത്തുള്ളി
മുളകുപൊടി
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
രണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കട്ടി കുറച്ച് അരിഞ്ഞെടുക്കുക. ഇതിലേയ്ക്ക് ഒരു സ്പൂൺ കോൺഫ്ലോർ, രണ്ട് സ്പൂൺ മൈദ, അൽപ്പം ഗരംമസാല, വെളുത്തുള്ളി ഇഞ്ചി അരച്ചത്, ആവശ്യത്തിനു മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചേർത്തു വറുത്തെടുക്കുക.
content higlight: potato-pakavada-snack-recipe