Recipe

ചൂട് ചോറിനൊപ്പം മലബാർ സ്റ്റൈലിൽ അടിപൊളി കല്ലുമ്മക്കായ ഫ്രൈ; സംഗതി നല്ല ഉഷാറ്! kallumakkaya-fry-recipe

മലബാർ പ്രദേശത്ത് വളരെ പ്രസിദ്ധമായ ഒരു വിഭവമാണ് അരിപ്പൊടി ഉപയോഗിച്ചു തയ്യാറാക്കുന്ന കല്ലുമ്മക്കായ നിറച്ചത്. സാധാരണ ലഭ്യമായ കക്ക ഫ്രൈ ചെയ്യുന്നതു പോലെ തന്നെ ഇതും തയ്യാറാക്കിയെടുക്കാൻ സാധിക്കും. മലബാർ സ്റ്റൈലിൽ കല്ലുമ്മക്കായ ഫ്രൈ തയ്യാറാക്കുന്ന വിധം പരിചയപ്പെടാം…

ചേരുവകൾ

കല്ലുമ്മക്കായ
കാശ്മീരിമുളകുപൊടി
മഞ്ഞൾപ്പൊടി
ഗരംമസാല
കുരുമുളകുപൊടി
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
വെളളം

തയ്യാറാക്കുന്ന വിധം

  • കല്ലുമ്മക്കായ നന്നായി വൃത്തിയാക്കിയതിലേയ്ക്കു രണ്ട് ടേബിൾസ്പൂൺ കാശ്മീരിമുളകപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഗരംമസാല, രണ്ടര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന്​ ഉപ്പ്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവ ചേർത്തിളക്കി അൽപ്പ സമയം മാറ്റിവെയ്ക്കുക.
  • ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം കറിവേപ്പിലയും മസാല പുരട്ടിയ കല്ലുമ്മക്കായയും ചേർത്തിളക്കി വെള്ളമൊഴിച്ച് അടച്ചു വെച്ച് വേവിക്കുക.
  • വെള്ളം വറ്റി വരുമ്പോൾ അൽപ്പം വെളിച്ചെണ്ണയൊഴിച്ച്, കുറച്ച് കുരുമുളകുപൊടി ചേർത്ത് ഇളക്കിയെടുക്കാം. മുകളിലായി കറിവേപ്പില കൂടി ചേർത്തോളൂ.

content highlight: kallumakkaya-fry-recipe