വെണ്ടയ്ക്ക ഇഷ്ട്ടപ്പെടാത്തവരും ഉണ്ടാകും. എന്നാലിനി ഏവർക്കും ഇഷ്ട്ടപ്പെടുന്ന രീതിയിൽ വെണ്ടയ്ക്ക് വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുത്തോളൂ.
ചേരുവകൾ
വെളിച്ചെണ്ണ
വെണ്ടയ്ക്ക്
ഉപ്പ്
മഞ്ഞൾപ്പൊടി
മുളകുപൊടി
കറിവേപ്പില
വെളുത്തുള്ളി
ഇഞ്ചി
സവാള
പച്ചമുളക്
കാശ്മീരിമുളകുപൊടി
വറ്റൽമുളക്
തക്കാളി
വെള്ളം
കുരുമുളകുപൊടി
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി വൃത്തിയാക്കി വരഞ്ഞു വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് അൽപ്പം ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും, കറിവേപ്പിലയും കൂടി ചേർത്തിളക്കി വറുക്കുക.
- ആവശ്യമെങ്കിൽ അൽപ്പം എണ്ണ കൂടി ചേർക്കാം.
- വറുത്ത വെണ്ടയ്ക്ക മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റുക. അതേ പാനിൽ അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി വെളുത്തുള്ളിയും, ഇഞ്ചിയും, സവാളയും, ചെറുതായി അരിഞ്ഞതിലേയ്ക്ക് കുറച്ച് ഉപ്പ് കൂടി ചേർത്തു വഴറ്റുക.
- കറിവേപ്പില, രണ്ട് വറ്റൽമുളക്, എന്നിവയ്ക്കൊപ്പം കാശ്മീരിമുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി, എന്നിവ ചേർത്തിളക്കുക.
- തക്കാളി നന്നായി അരച്ചെടുത്തതു ചേർത്തിളക്കുക.
- അൽപ്പം വെള്ളം കൂടി ഒഴിച്ചു വേവിച്ചു മാറ്റുക.
- ഒരു വാഴയില വാട്ടിയെടുത്ത് വേവിച്ച വെണ്ടയ്ക്ക മസാലയോടൊപ്പം അതിലേയ്ക്കു വെച്ച് കുറച്ച് കുരുമുകുപൊടി കൂടി ചേർത്ത് കെട്ടുക.
ഇത് പാനിൽ എണ്ണയൊഴിച്ചതിലേയ്ക്കു വെച്ച് ഇടത്തരം തീയിൽ പൊള്ളിച്ചെടുക്കാം.
content highlight: vendakka-pollichath-recipe