ഈന്തപ്പഴം അച്ചാർ വീട്ടിൽ ഉണ്ടാക്കുന്നത് പ്രയാസകരമാണ്, കയ്പ് ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന ചിന്ത ഇനി വേണ്ട. അൽപ്പം ശർക്കര കൂടി ചേർത്ത് വളരെ പെട്ടെന്ന് സിംപിളായി തയ്യാറാക്കാൻ സാധിക്കുന്ന ഈന്തപ്പഴം അച്ചാറിൻ്റെ റെസിപ്പിയാണ് പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
എണ്ണ
കടുക്
ഉലുവ
വറ്റൽമുളക്
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
മഞ്ഞൾപ്പൊടി
മുളകുപൊടി
ഈന്തപ്പഴം
പുളിയും
ശർക്കര
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി അര ടീസ്പൂൺ കടുക് ചേർത്ത് വറുക്കുക.
- ഇതിലേയ്ക്ക് മൂന്ന് വറ്റൽമുളക്, ഒരു ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക്, അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
- കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും ചേർത്തിളക്കിയതിലേയ്ക്ക് കുരുകളഞ്ഞ ഈന്തപ്പഴം ചേർത്ത് നന്നായി ഇളക്കുക.
വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പും വാളംപുളി കുതിർത്തു വെച്ച വെള്ളവും, - രണ്ട് ടേബിൾസ്പൂൺ ശർക്കരയും ചേർത്തിളക്കി വഴറ്റുക.
- വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അടുപ്പണച്ച് വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റാം.
content highlight: dates-pickle-recipe