മലയാളികളുടെ പാചകരീതിയിൽ സ്വാധീനമുള്ള ഒരു വിഭവമാണ് ബീൻസ്. നിരവധി ആരോഗ്യ ഗുണങ്ങളും പോഷകങ്ങളും അടങ്ങിയ ഈ പച്ചക്കറി, വേവിച്ചും അല്ലാതെയും വിവിധ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നു. നാരുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം എന്നിവയൊക്കെ ബീൻസിൽ ധാരാളമുണ്ട്. ഇതുപയോഗിച്ച് വളരെ സിംപിളായ സാലഡ് തയ്യാറാക്കുന്ന വിധം പരിചയപ്പെടാം.
ചേരുവകൾ
ബീൻസ്
വെളിച്ചെണ്ണ
ഉപ്പ്
വെള്ളം
വറ്റൽമുളക്
നിലക്കടല
തയ്യാറാക്കുന്ന വിധം
- ആവശ്യത്തിനു ബീൻസ് കഴുകി വൃത്തിയാക്കിയെടുക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ബീൻസ് അരിയാതെ തന്നെ ചേർത്തു വഴറ്റുക.
- ശേഷം ആവശ്യത്തിന് ഉപ്പു ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക.
- വെന്തു വരുമ്പോൾ കുറച്ച് വറ്റൽമുളക് ചതച്ചതും കാൽകപ്പ് നിലക്കടലയും ചേർത്ത് വഴറ്റുക. ശേഷം അടുപ്പിൽ നിന്നും മാറ്റി ആവശ്യാനുസരണം കഴിക്കാം.
content highlight: beans-salad-healthy-recipe