കേക്ക് ഇഷ്ട്ടമല്ലാത്തവർ ചുരുക്കമാണ്. കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്നാക്കാണ് കേക്ക്. വ്യത്യസ്ത രുചിയിലും ആകൃതിയിലും കടകളിൽ ലഭ്യമായ കേക്ക് എപ്പോഴും വാങ്ങി സൂക്ഷിക്കുക അത്ര എളുപ്പമല്ല. സകൂൾ സ്നാക്സ് ബോക്സിലേയ്ക്കും, സ്കൂൾ വിട്ട് വീട്ടിൽ എത്തുമ്പോൾ ചായക്കൊപ്പം കഴിക്കാനും രുചികരമായ കേക്ക് വീട്ടിൽ തയ്യാറാക്കിയാലോ?. എന്നാൽ ഇതിന് ഓവനോ, ക്രീമോ, ചോക്ലേറ്റോ വീട്ടിൽ ലഭ്യമല്ലായിരിക്കും. ഇതൊന്നും ഇല്ലാതെ വളരെ സിംപിളായി തയ്യാറാക്കാൻ സാധിക്കുന്ന ചെറിയ പൈനാപ്പിൾ കേക്കുണ്ട്. റെസിപി ഇതാ
ചേരുവകൾ
നെയ്യ്
ശർക്കര
ബേക്കിങ് സോഡ
പൈനാപ്പിൾ
ഓട്സ്
ഗോതമ്പ് പൊടി
എണ്ണ
പഴം
വാനില എസ്സെൻസ്
ഈന്തപ്പഴം
പാൽ
തയ്യാറാക്കുന്ന വിധം
- രണ്ടു ടീസ്പൂൺ ശർക്കര, അര കപ്പ് ഓട്സ്, അരകപ്പ് ഗോതമ്പ് പൊടി, എണ്ണ, തൈര്, നന്നായി പഴുത്ത ചെറിയ പഴം രണ്ടെണ്ണം, കുരു കളഞ്ഞെടുത്ത ഈന്തപ്പഴം രണ്ടെണ്ണം, ഒന്നു മുതൽ രണ്ടു ടീസ്പൂൺ വാനില എസ്സെൻസ്, അര കപ്പ് പാൽ എന്നിവ അരച്ച് ഒരു ബൗളിലേയ്ക്കു മാറ്റുക.
- ഇതിലേയ്ക്ക് ഒരു ടീസ്പൂൺ ബേക്കിങ് സോഡ ചേർത്തിളക്കി അഞ്ചു മിനിറ്റ് മാറ്റി വെയ്ക്കുക.
- ഉണ്ണിയപ്പം തയ്യാറാക്കുന്ന പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് പുരട്ടി ചൂടാക്കുക.
മാറ്റി വെച്ചിരിക്കുന്ന മാവ് ആവശ്യത്തിന് അതിലേയ്ക്കു ഒഴിച്ച് ഇരു വശങ്ങളും വേവിച്ചെടുക്കുക. - കുറഞ്ഞ തീയിൽ അഞ്ചോ ആറോ മിനിറ്റു മാത്രം വേവിക്കുക.
- ചൂടോടെയോ തണുപ്പിച്ചോ കഴിക്കാൻ ബെസ്റ്റാണ് ഈ സിംപിൾ കേക്ക്.
content highlight: mini-pineapple-cake-no-chocolate-recipe