പല രോഗങ്ങൾക്കും വിവിധ രീതിയിലുള്ള ചികിത്സാ രീതികളെ കുറിച്ച് നാം കേട്ടിട്ടുണ്ടാകും. എന്നാൽ പലപ്പോഴും ചികിത്സാ സംബന്ധമായ പല ഭയങ്ങളും പലരിലും ഉണ്ടാവാം. അതില്‍ നമ്മള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഇന്നത്തെ കാലത്ത് അതായത് അതിനൂതന സാങ്കേതിക വിദ്യയുള്ള സമയം പോലും ചികിത്സകളുടെ കാര്യത്തില്‍ നാം രണ്ട് വട്ടം ചിന്തിക്കുന്നു. എന്നാല്‍ നമ്മുടെ പുരാതന കാലത്ത് അത് എത്രത്തോളം അപകടം പിടിച്ചതാണെന്ന് ചിന്തിക്കാനാകുമോ..ചരിത്രത്തില്‍ ഇടം പിടിച്ച ചില അപകടകരമായ ചികിത്സകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ചില ചികിത്സാ രീതികള്‍ നിങ്ങളുടെ ജീവിതത്തില്‍ അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം ചികിത്സാ രീതികളുടെ ഭാഗമായി ചെയ്തിരുന്ന പല കാര്യങ്ങളും മരണത്തിലേക്ക് വരെ എത്തിച്ചേക്കാം . ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ…..
രക്തച്ചൊരിച്ചില്‍:
പലപ്പോഴും രോഗത്തെ സുഖപ്പെടുത്തുന്നതിന് വേണ്ടി രോഗിയില്‍ നിന്ന് രക്തം ഊറ്റിക്കളയുന്ന ചികിത്സാ രീതിയാണ് ഇത്. പലപ്പോഴും ഇത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഈ രീതി പലപ്പോഴും രോഗികളെ ദുര്‍ബലപ്പെടുത്തുയും മരണത്തിലേക്ക് വരെ എത്തിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഒരു കാലത്ത് പലരും ചെയ്തിരുന്ന കാര്യമാണ്.
ട്രെപാനിംഗ്:
അപസ്മാരം, മൈഗ്രെയ്ന്‍, മാനസിക വൈകല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കുന്നതിനായാണ് ട്രെപാനിംഗ് എന്ന ചികിത്സാ രീതി പണ്ട് കാലങ്ങളില്‍ ചെയ്ത് വന്നിരുന്നത്. ഇത് മനുഷ്യന്റെ തലയോട്ടിയില്‍ ദ്വാരം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചെയ്തിരുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും വലിയ തോതില്‍ തന്നെ അണുബാധയും അപകടകരമായ അവസ്ഥയും ഉണ്ടാക്കിയിരുന്നു.
മെര്‍ക്കുറി ചികിത്സകള്‍:
പുണ്ണ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് മെര്‍ക്കുറി ഉപയോഗിച്ച് പണ്ടുള്ളവര്‍ ചികിത്സ നടത്തിയിരുന്നത്. രോഗികളുടെ ചര്‍മ്മത്തില്‍ മെര്‍ക്കുറി ഒഴിച്ചോ അല്ലെങ്കില്‍ ഇത് കലര്‍ന്ന സംയുക്തങ്ങള്‍ മറ്റ് രീതിയില്‍ പ്രയോഗിച്ചോ ആണ് ഇത്തരം ചികിത്സ നടത്തിയിരുന്നത്. മെര്‍ക്കുറി വളരെ വിഷാംശമുള്ളതാണ് എന്ന് നമുക്കറിയാം. ഇത് ചെയ്യുന്നത് വഴി പലര്‍ക്കും വൃക്കകള്‍ക്കും തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടാവുകയും മരണം വരെ സംഭവിക്കുകയും ചെയ്തിരുന്നു.
റേഡിയം വാട്ടര്‍
20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് റേഡിയം കലര്‍ന്ന വെള്ളം ഹെല്‍ത്ത് ടോണിക് ആയി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത് കൂടുതല്‍ നേരം തുറന്ന് വെക്കുന്നത് വഴിയും വിഷബാധയിലേക്ക് ഇത് എത്തിച്ചിരുന്നു. ഇത് ക്യാന്‍സറും മരണവും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഇതെല്ലാം തന്നെ വളരെയധികം പ്രതിസന്ധികള്‍ ആ കാലഘട്ടത്തില്‍ ഉണ്ടാക്കിയിരുന്നു.
ഇലക്‌ട്രിക് ഷോക്ക് തെറാപ്പി
ഹിസ്റ്റീരിയക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും ഇലക്‌ട്രിക് ഷോക്ക് തെറാപ്പി ഉപയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇത് സത്രീകളെ വളരെയധികം ദോഷകരമായി ബാധിച്ചു. മാത്രമല്ല ഇത് ഗുരുതരമായ ഓര്‍മ്മശക്തി പോലുള്ള പ്രശ്‌നത്തിലേക്ക് എത്തിക്കുകയും അസ്ഥികളും മറ്റും ഒടിയുന്ന അവസ്ഥയിലേക്കും സ്ത്രീകളെ എത്തിച്ചിരുന്നു.
ലോബോടോമി:
മസ്തിഷ്‌കത്തിന്റെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സിലെ ബന്ധങ്ങള്‍ വിച്ഛേദിക്കുന്ന ചികിത്സയാണ് ലോബോട്ടമി. പലപ്പോഴും സ്‌കീസോഫ്രീനിയ, കടുത്ത വിഷാദം തുടങ്ങി മാനസികാരോഗ്യത്തെ തകര്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ലോബോട്ടമി ചെയ്തിരുന്നത്. ഇത് ചെയ്യുന്നത് പലപ്പോഴും ഗുരുതരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമായിരുന്നു.
ചുമക്ക് ഹെറോയിന്‍
പലപ്പോഴും അതികഠിനമായ ചുമയെ പ്രതിരോധിക്കുന്നതിന് വേണ്ടി പണ്ടുള്ളവര്‍ ഹെറോയിന്‍ ഉപയോഗിക്കാറുണ്ടായിരുന്നു. പലപ്പോഴും വിവിധ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഹെറോയിന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഹെറോയിന്‍ വളരെ ആസക്തിയുണ്ടാക്കുന്നതാണ്. അത് മാത്രമല്ല ഇത് ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചിരുന്നു. അതുകൊണ്ട് പലരും അതിന്റെ ഉപയോഗത്തെ മറ്റൊരു രീതിയില്‍ ചെയ്തിരുന്നു.