വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന രുചികരമായ ഒരു അച്ചാറാണ് കോവക്ക അച്ചാർ. സാധാരണ കോവക്ക കിട്ടിയാൽ ഉപ്പേരിയും കറിയുമൊക്കെയാണ് തയ്യാറാക്കുന്നത് അല്ലെ, എന്നാൽ ഇത്തവണ നമുക്ക് അതൊന്ന് മാറ്റിപിടിക്കാം. കിടിലൻ സ്വാദിൽ ഒരു അച്ചാർ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കോവക്ക കഴുകി വൃത്താകൃതിയിൽ മുറിക്കുക. ഒരു പാനിൽ 3 ടേബിൾസ്പൂൺ എള്ളെണ്ണ ചൂടാക്കി കോവക്ക അരിഞ്ഞത് ഉപ്പും ചേർത്ത് ഫ്രൈ ചെയ്യുക. മാറ്റി വയ്ക്കുക. മറ്റൊരു പാനിൽ ബാക്കിയുള്ള 1 ടീസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം അതിലേക്ക് കറിവേപ്പില, അയലപ്പൊടി, ഉലുവപ്പൊടി, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ 2 മിനിറ്റ് വഴറ്റുക. ഇതിലേക്ക് കോവക്ക, വിനാഗിരി, വെള്ളം എന്നിവ ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്യുക. രുചികരമായ കോവക്ക അച്ചാർ തയ്യാർ.