അവിൽ മിൽക്ക് കഴിക്കാൻ തോന്നിയാൽ ഇനി കടയിൽ പോകേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കാം. വാഴപ്പഴം, പാൽ, അവിൽ (വറുത്ത അരി അടരുകൾ), നിലക്കടല എന്നിവയാണ് അവിൽ മിൽക്കിലെ പ്രധാന ചേരുവകൾ. രുചിക്കായി പൂവൻ പഴം അല്ലെങ്കിൽ ചെറുപഴം ഉപയോഗിക്കാം. രുചികരവും ആരോഗ്യകരവുമായ അവിൽ മിൽക്ക് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഉയരമുള്ള ഒരു ഗ്ലാസ് എടുക്കുക. ഉയരമുള്ള ഗ്ലാസിൽ ഒരു സ്പൂൺ കൊണ്ട് വാഴപ്പഴം മാഷ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. തണുത്ത പാൽ ചേർത്ത് നന്നായി ഇളക്കുക. ശേഷം വറുത്തു വെച്ച അരിയും കടലയും ചേർക്കുക. വറുത്ത അവിലും വറുത്ത കടലയും കൊണ്ട് അലങ്കരിക്കുക. രുചികരമായ അവിൽ മിൽക്ക് തയ്യാർ.