Food

ആരോഗ്യകരമായ ഈന്തപ്പഴം മിൽക്ക് ഷേക്ക് റെസിപ്പി പരീക്ഷിച്ചു നോക്കൂ | Date Milkshake

ഈന്തപ്പഴം പ്രോട്ടീൻ, ഫൈബർ എന്നിവയുടെ സമ്പന്നമായ ഉറവിടവും വിറ്റാമിൻ ബി 1, ബി 2, ബി 3, ബി 5, വിറ്റാമിൻ എ 1, സി എന്നിവയാൽ സമ്പന്നവുമാണ്. ഇത്രയും ഹെൽത്തിയായ ഈത്തപ്പഴം ഉപയോഗിച്ച് ഒരു കിടിലൻ ഷേക്ക് തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഈന്തപ്പഴം – 1 കപ്പ്
  • പഞ്ചസാര – 4 ടീസ്പൂൺ
  • തണുത്ത പാൽ – 2 കപ്പ്

തയ്യാറാക്കുന്ന വിധം

വിത്തുകൾ നീക്കം ചെയ്യുക, ഈന്തപ്പഴം കഴുകുക.
ഈന്തപ്പഴം മൃദുവാകുന്നത് വരെ ചെറുചൂടുള്ള വെള്ളത്തിൽ കുതിർക്കുക. മിൽക്ക് ഷേക്ക് ഉണ്ടാക്കാൻ, കുതിർത്ത ഈന്തപ്പഴം, തണുപ്പിച്ച പാൽ, പഞ്ചസാര എന്നിവ ബ്ലെൻഡറിൽ ചേർത്ത് 3 മിനിറ്റ് ഇളക്കുക. ആരോഗ്യകരവും രുചികരവുമായ ഈന്തപ്പഴം മിൽക്ക് ഷേക്ക് തയ്യാർ.