സാലഡ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പാകം ചെയ്ത് കഴിക്കുന്ന ഭക്ഷണങ്ങളെക്കാൾ നല്ലത് പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണങ്ങളാണ്. ഇന്നൊരു സാലഡ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- സ്ട്രോബെറി – 5 എണ്ണം
- പപ്പായ – 200 ഗ്രാം
- നാരങ്ങ നീര് – 1 ടീസ്പൂൺ
- തേൻ – 1 ടീസ്പൂൺ
- പോപ്പി സീഡ് (കറുത്ത കസ്കസ്) – 1/2 ടീസ്പൂൺ
- ആപ്പിൾ – 1 എണ്ണം
തയ്യാറാക്കുന്ന വിധം
പപ്പായ തൊലി കളഞ്ഞ് അരിയുക. സ്ട്രോബെറിയും ആപ്പിളും വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക. ഒരു പാത്രമെടുത്ത് അരിഞ്ഞ പപ്പായ, സ്ട്രോബെറി, ആപ്പിൾ എന്നിവ ചേർക്കുക. ഒരു ചെറിയ ബൗൾ എടുത്ത് നാരങ്ങാനീരും തേനും പോപ്പി വിത്തും നന്നായി ചേരുന്നതുവരെ ഇളക്കുക. ഇത് പഴങ്ങൾക്ക് മുകളിൽ ഒഴിച്ച് യോജിപ്പിക്കുന്നത് വരെ മൃദുവായി ടോസ് ചെയ്യുക. ഇത് ഏകദേശം 10 മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം വിളമ്പുക. രുചികരമായ പപ്പായ ആപ്പിൾ സ്ട്രോബെറി സാലഡ് തയ്യാർ.