Oman

കോഴിക്കോട് നഗരത്തിന് യുനസ്‌കോ അംഗീകാരം; സലാലയിൽ ആഘോഷം സംഘടിപ്പിച്ച് കോഴിക്കോട് സൗഹ്യദക്കൂട്ടം

കോഴിക്കോടിന് യുനസ്‌കോയുടെ സാഹിത്യനഗരി അംഗീകാരം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കെ.എസ്.കെ സലാലയിൽ ആഘോഷം സംഘടിപ്പിച്ചു. ‘അഭിമാന സദസ്സ്’ എന്ന പേരിൽ മ്യൂസിക് ഹാളിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് ഡോ: കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ചു. സർഗവേദി കൺവീനർ സിനു കൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി.

മലയാള വിഭാഗം കൺവീനർ എ.പി കരുണൻ,വിവിധ സംഘടന ഭാരവാഹികളായ ബൈറ ജ്യോതിഷ്, ജാഫർ ഷെരീഫ് ,എ കെ പവിത്രൻ, റസ്സൽ മുഹമ്മദ്, ഗംഗാധരൻ അയ്യപ്പൻ, അനീഷ് എന്നിവർ എന്നിവർ ആശംസകൾ നേർന്നു. വൈക്കം മുഹമ്മദ് ബഷീർ, എസ് കെ പൊറ്റക്കാട്, ഉറൂബ്, എം.ടി വാസുദേവൻ നായർ എന്നിവരുടെ കൃതികളിലെ ഏതാനും ഭാഗങ്ങൾ ഡോ:ഷാജിദ് മരുതോറ, ജമാൽ തീക്കുനി, അലാന ഫെല്ല, ധനുഷ വിബിൻ എന്നിവർ വായിച്ചു. തങ്ങൾ തിക്കോടി, സൽമാൻ തങ്ങൾ എന്നിവർ പാടിയ ബാബുക്കയുടെ പാട്ടുകൾ സദസ്സിന് വേറിട്ട അനുഭവമായി. പരിപാടിയിൽ ജനറൽ സെക്രട്ടറി ഇക്ബാൽ മെത്തോട്ടത്തിൽ സ്വാഗതവും ട്രഷറർ രാജൻ നരിപ്പറ്റ നന്ദിയും പറഞ്ഞു.