Kerala

‘മാ​ലി​ന്യ​നീ​ക്ക​ത്തി​ന് അ​നു​വാ​ദം ചോ​ദി​ച്ചി​ട്ട് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് തെറ്റ്’; ആര്യ രാജേന്ദ്രന് മറുപടിയുമായി റെയിൽവേ

തി​രു​വ​ന​ന്ത​പു​രം : ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ലെ മാ​ലി​ന്യ​നീ​ക്ക​ത്തി​ൽ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന് മ​റു​പ​ടി​യു​മാ​യി റെ​യി​ല്‍​വേ. മാ​ലി​ന്യ നീ​ക്ക​ത്തി​ന് റെ​യി​ല്‍​വേ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കി​യി​ല്ലെ​ന്ന് മേ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് ദ​ക്ഷി​ണ റെ​യി​ല്‍​വേ രം​ഗ​ത്ത് എ​ത്തി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു നി​ന്നാ​ണ് മാ​ലി​ന്യം മു​ഴു​വ​ന്‍ ഒ​ഴു​കി​യെ​ത്തു​ന്ന​ത്. മാ​ലി​ന്യ​നീ​ക്ക​ത്തി​ന് അ​നു​വാ​ദം ചോ​ദി​ച്ചി​ട്ട് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് തെറ്റാണെന്ന് ദക്ഷിണ റെയില്‍വേ എഡിആര്‍എം വിജി എം.ആര്‍ പ്രതികരിച്ചു.

റെയില്‍വേയുടെ ഭാഗത്ത്‌നിന്നുള്ള മാലിന്യമൊന്നും ഇതിനകത്തില്ല. റെയില്‍വേയുടെ മാലിന്യമെല്ലാം മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഉറവിടത്തില്‍നിന്നുള്ള മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല. അത് കോര്‍പ്പറേഷന്റെ പരിധിയിലാണ് വരുന്നതെന്നും വിജി പറഞ്ഞു.

നഗരസഭയുടെ ഭാഗത്ത്‌നിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്. മാലിന്യനീക്കത്തിന് അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പറയുന്നത് തെറ്റാണ്. അവര്‍ അനുവാദം ചോദിക്കുമ്പോഴെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും തയ്യാറാണ്. 2015ലും 2018-ലും കോര്‍പ്പറേഷന് മാലിന്യ നീക്കത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി.

Latest News