Oman

സന്ദർശക വിസയിലെത്തിയ മലയാളി ഒമാനില്‍ മരിച്ചു

ഒമാനില്‍ മലയാളി മരിച്ചു. തൃശ്ശൂർ കോട്ടപ്പുറം നടുവിൽ പുരയ്ക്കൽ സേതുമാധവൻറെ മകൻ അനേക് (46) ആണ് ഹൃദയസ്തംഭനം മൂലം മസ്കറ്റിൽ നിര്യാതനായത്. ബിസിനസ് ആവശ്യാർത്ഥം സന്ദർശക വിസയിൽ മസ്കറ്റിൽ എത്തിയ അനേകിന് ഹൃദയസ്തംഭനം നേരിട്ടതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർ ചികിത്സക്കായി ജൂലൈ 14 ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെ ജൂലൈ 12 വെള്ളിയാഴ്ച അനേക് മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. മാതാവ്: ഗീത. ഭാര്യ: നീതു. മകൾ: ഹൃതിക. സഹോദരൻ: ഗോപിനാഥ്.