ലണ്ടന്‍: സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസ് വിംബിള്‍ഡണ്‍ നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം ഫൈനലിലും നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് അല്‍ക്കറാസ് കിരീടം നേടിയത്. ജോക്കോവിച്ചിനെതിരെ സമ്പൂര്‍ണ ആധിരപത്യത്തോടെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അല്‍ക്കറാസിന്റെ ജയം. സ്കോര്‍ 6-2 6-2 7-6.
ഫൈനലിലുടനീളം അല്‍ക്കാരസിന്റെ ആധിപത്യമാണ് കണ്ടത്. ജോക്കോവിച്ചിനെ ബാക്ക്ഫൂട്ടില്‍ നിര്‍ത്തി ഉജ്ജ്വലമായ റിട്ടേണുകളിലൂടെ തകര്‍ക്കുകയായിരുന്നു അല്‍ക്കരാസ്. കഴിഞ്ഞ തവണയാണ് ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയത്. അന്നും ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വിജയം. അല്‍ക്കരാസിന്റെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടംകൂടിയാണ് ഈ നേട്ടം.
കാൽമുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് വെറും 37 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് അൽകാരസ് വിംബിൾഡണിനെത്തുന്നത്. പരിക്ക് സാധ്യത മുന്നിൽ കണ്ട് ടൂർണമെന്റിൽ നിന്ന് വിട്ട് നിൽക്കാനും നിർദ്ദേശങ്ങളുണ്ടായിരുന്നു. എന്നാൽ ടൂർണമെന്റിൽ മത്സരിക്കാൻ താരം തീരുമാനിക്കുകയായിരുന്നു. ഈ നേട്ടത്തോടെ 21 വയസ്സിൽ, ഒരേ വർഷം വിംബിൾഡണും റോളണ്ട് ഗാരോസും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അൽകാരസ് മാറി. അതേ സമയം ഏഴ് തവണ വിംബിൾഡൺ ചാമ്പ്യനായ ജോക്കോവിച്ച് കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ഫൈനലിലും സ്പാനിഷ് യുവ താരത്തോട് അടിയറവ് വെച്ചിരുന്നു.
ഫെഡറർക്ക് ശേഷം പ്രൊഫഷണൽ ടെന്നീസിൽ തൻ്റെ ആദ്യ നാല് പ്രധാന ഫൈനലുകളിൽ വിജയങ്ങൾ രേഖപ്പെടുത്തുന്ന രണ്ടാമത്തെ കളിക്കാരനായി ലോക ഒന്നാം നമ്പർ താരം കൂടിയായ താരം മാറി. 1968-ന് ശേഷം ഒരേ വർഷം ഫ്രഞ്ച് ഓപ്പണും വിംബിൾഡൺ കിരീടവും നേടുന്ന ആറാമത്തെ പുരുഷ താരയും വിംബിൾഡൺ ചാമ്പ്യൻ മാറി. റോഡ് ലാവർ, ജോർൺ ബോർഗ്, റാഫേൽ നദാൽ, ഫെഡറർ, ജോക്കോവിച്ച് എന്നിവർക്കൊപ്പമാണ് ചരിത്രത്തിൽ ഈ 21 കാരൻ കയറിയിരുന്നത്.