പാലക്കാട്: പാലക്കാട് സിപിഐ വിമതർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. സേവ് സിപിഐ ഫോറം എന്ന പേരിലാണ് സമാന്തര സംഘടന നിലവിൽ വന്നത്. പാലോട് മണികണ്ഠൻ സെക്രട്ടറിയായി 45 അംഗ കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. മണ്ണാർക്കാട് ചേർന്ന യോഗത്തിലാണ് സമാന്തര സംഘടന രൂപീകരിച്ചത്.
ജില്ലാ നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചതെന്ന് പാലോട് മണികണ്ഠൻ പറഞ്ഞു. അടുത്തിടെ പാർട്ടിയിൽ നിന്നും നടപടി നേരിട്ടവരാണ് സമാന്തര സംഘടനക്ക് നേതൃത്വം നൽകുന്നത്. സിപിഐ ജില്ലാ നേതൃത്വം അഴിമതിയിൽ മുങ്ങിയെന്ന് വിമതർ വിമര്‍ശിച്ചു.
പുതിയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട യോഗത്തിൽ 500ലധികം പ്രവർത്തകർ പങ്കെടുത്തു. പാർട്ടി വിട്ടവർ ജില്ലാ സെക്രട്ടറി സുരേഷ് രാജിനെതിരെ രംഗത്തെത്തി. നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതക്കെതിരെയാണ് ഇവർ രംഗത്തെത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ സിപിഐ വിടുമെന്ന് സൂചന നൽകി.
















