കാസർകോട് : ഒരു ദിവസം പ്രായമായ കുഞ്ഞിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കലിൽ ശ്രീ വിഷ്ണുമൂർത്തി എ യു പി സ്കൂൾ വരാന്തയിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുഞ്ഞിനെ വരാന്തയിൽ നിന്നും കണ്ടെത്തിയത്.
സ്കൂള്‍ ഹെഡ്മാസ്റ്റര് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസ് എത്തി കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കര്‍ണാടക അതിര്‍ത്തി പ്രദേശമാണ് പഞ്ചിക്കല്‍. കര്‍ണാടകയില്‍ നിന്ന് എത്തിയ ആരെങ്കിലുമാണോ കുട്ടിയെ ഉപേക്ഷിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്നങ്ങളൊന്നുമില്ല.
സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.