എസ്ബിഐയിൽ നിന്നും വായ്പ എടുത്തവർക്ക് മുന്നറിയിപ്പ്. പുതുക്കിയ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎൽആർ) ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ പലിശ കൂടും. ഈ വർദ്ധന മിക്ക ഉപഭോക്തൃ ലോണുകളും ചെലവേറിയതാക്കും. വാഹന അല്ലെങ്കിൽ ഹോം ലോണുകൾ തുടങ്ങിയവയ്ക്ക് ചെലവേറും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിൻ്റെ സമീപകാല യോഗത്തിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചതിനാൽ, ഉയർന്ന പലിശനിരക്കിൽ എന്തെങ്കിലും കുറവുണ്ടാകാൻ വായ്പയെടുക്കുന്നവർ കൂടുതൽ കാത്തിരിക്കേണ്ടിവരും. തുടർച്ചയായ ഒമ്പതാം തവണയാണ് സെൻട്രൽ ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്. അടുത്ത യോഗത്തിലും നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ ഇല്ല.
ഒരു ഉപഭോക്താവിന് വായ്പ നൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎൽആർ. എസ്‌ബിഐ വെബ്‌സൈറ്റ് പ്രകാരം ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഏറ്റവും പുതിയ എംസിഎൽആർ നിരക്കുകൾ അറിയാം

content highlight: sbi-loan-interest-rates
















