ഇന്ത്യന്‍ ഐടി നിയമ പ്രകാരം ഇന്ത്യയില്‍ വാട്‌സ്ആപ്പ് പൂട്ടിട്ടത് 66 ലക്ഷം അക്കൗണ്ടുകള്‍. മെയ് മാസത്തില്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടി. അക്കൗണ്ട് നിരോധിച്ചാല്‍ വാട്‌സ്ആപ്പ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അക്കൗണ്ട് ഉപയോഗിക്കാന്‍ അനുമതി ഇല്ല എന്ന സന്ദേശം വരും. മറ്റു ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ചെയ്താലാണ് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കുന്നത്. ഇതിൽ സ്പാമിങ്, സ്‌കാമിങ് അടക്കം പരിഗണിക്കുന്നു.
അക്കൗണ്ടിന് നിരോധനം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍ ചുവടെ:
1. കോണ്‍ടാക്ട് ലിസ്റ്റ്
കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവരെ ഗ്രൂപ്പിലേക്ക് ചേര്‍ക്കുന്നതിന് മുമ്പ് അവരില്‍ നിന്ന് അനുമതി നേടുക.
2. ആശയവിനിമം
അറിയാവുന്ന ഉപയോക്താക്കളുമായും സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരുമായും മാത്രം ആശയവിനിമയം നടത്തുക.
3. പ്രമോഷണല്‍ സന്ദേശങ്ങള്‍ വേണ്ട
ആവശ്യപ്പെടാത്ത പ്രമോഷണല്‍ അല്ലെങ്കില്‍ ആവര്‍ത്തന സന്ദേശങ്ങള്‍ അയക്കരുത്.
4. നിബന്ധനകള്‍ പാലിക്കുക
വാട്‌സ്ആപ്പിന്റെ സേവന നിബന്ധനകള്‍ പാലിക്കുക. അക്കൗണ്ട് നിരോധിച്ചത് നിശ്ചിത ദിവസം കഴിഞ്ഞ് പിന്‍വലിച്ചാല്‍ ഉപയോക്താക്കള്‍ക്ക് ആക്സസ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ വാട്സ്ആപ്പില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം.
5. ഡൗണ്‍ലോഡ് ചെയ്യേണ്ടവിധം
ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. വാട്‌സ്ആപ്പ് അല്ലെങ്കില്‍ വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ വാട്‌സ്ആപ്പ് വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
content highlight: things-whatsapp-wants-you-to-remember