വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി. അതിനാല്‍ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്.
അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങി നിരവധി ഗുണങ്ങളാണ് ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ളത്. അതിനാല്‍ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം…
എല്ലുകളുടെ ആരോഗ്യം
കാത്സ്യം അടങ്ങിയ ഉണക്കമുന്തിരി എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
വണ്ണം കുറയ്ക്കാന്‍
ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് അനാവശ്യമായ കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ഇതു രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും നല്ലതാണ്.
ചര്‍മ്മത്തിന്‍റെ ആരോഗ്യം
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
മലബന്ധം
ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍
ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കരളിലെ വിശാംഷങ്ങളെ പുറംതള്ളാനും നല്ലതാണ്.
ഊര്‍ജം
രാവിലെ വെറും വയറ്റില്‍ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.
വിളര്‍ച്ച
അയേണിന്‍റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്.
രോഗ പ്രതിരോധശേഷി
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
content highlight: benefits-of-drinking-raisin-water