കോഴിക്കോട്: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ റീജണൽ ഓഫീസ് നടക്കാവിൽ ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്കിന്റെ കേരളത്തിലെ രണ്ടാമത്തെ റീജണൽ ഓഫീസാണ് കോഴിക്കോട് തുറന്നത്. മാവൂർ റോഡിലുള്ള പുതിയ ശാഖയുടെ ഉദ്ഘാടനം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ പിആർ രവി മോഹൻ നിർവഹിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റീജണൽ ഓഫീസും ശാഖയും തുറന്നത്. കോഴിക്കോട് ആസ്ഥാനമായി റീജണൽ ഓഫീസിന്റെ പ്രവർത്തനം തുടങ്ങുന്നതോടെ ഇസാഫ് ബാങ്കിന്റെ സേവനങ്ങൾ വടക്കൻ കേരളത്തിൽ കൂടുതൽ കാര്യക്ഷമമാകുമെന്ന് കെ പോൾ തോമസ് പറഞ്ഞു. “സമൂഹത്തിലെ എല്ലാവർക്കും ബാങ്കിങ് സേവനങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കാൻ ബാങ്കിന് സാധിച്ചു. കൂടുതൽ ശാഖകൾ തുറക്കുക വഴി ഇടപാടുകാർക്ക് വീട്ടുപടിക്കൽ ബാങ്കിങ് സേവനങ്ങൾ നൽകുന്നതുൾപ്പടെയുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും ബാങ്കിന് കഴിയും.”- അദ്ദേഹം പറഞ്ഞു.
ഇസാഫ് ഫിനാഷ്യൽ ഹോൾഡിങ്‌സ് സിഎംഡി മെറീന പോൾ മുഖ്യാഥിതിയായ ചടങ്ങിൽ ഐഎംഎ സീനിയർ വൈസ് പ്രസിഡന്റ് ഡോ. ശങ്കർ മഹാദേവൻ, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ വി, കോഴിക്കോട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് വിനീഷ് വിദ്യാധരൻ, മാജൻ ട്രാവൽസ് എംഡി ശ്രീകുമാർ കോർമത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പികെ ബാപ്പു ഹാജി, ഇസാഫ് ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് രജിഷ് കളപ്പുരയിൽ, അഡ്മിന്ൻ ഹെഡ് ദിനേഷ് കല്ലറയ്ക്കൽ, മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി കെ, റീജിയണൽ ഹെഡ് സെജു എസ് തോപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.