വാഹനപ്രേമികളില്‍ ആകാംക്ഷ ഉയര്‍ത്തി സ്കോഡയുടെ പുതിയ കോംപാക്ട് എസ് യു വിയുടെ ഡിസൈന്‍ ടീസര്‍ കമ്പനി പുറത്തുവിട്ടു. ആധുനിക, ബോള്‍ഡ്, മസ്കുലാര്‍ ലുക്കിലുള്ള ഡിസൈനാണ് പുറത്ത് വന്നത്. കുഷാഖ്, സ്ലാവിയ പോലുള്ള വലിയ കാറുകള്‍ക്കായി വികസിപ്പിച്ചിട്ടുള്ള എംക്യുബി-എ0-ഇന്‍ പ്ലാറ്റ്ഫേമിലാണ് പുതിയ എസ് യു വി എത്തുന്നത്. സ്കോഡയുടെ ആധുനിക സോളിഡ് ഡിസൈന്‍ ഭാഷയുടെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഇന്ത്യയില്‍ കോംപാക്ട് എസ് യു വിയിലൂടെ ആദ്യമായിട്ടാണ് കമ്പനി ഈ ഡിസൈന്‍ ഭാഷ അവതരിപ്പിക്കുന്നത്. അത് സ്കോഡ കാറുകളുടെ ലാളിത്യം, ദൃഡത, നിലവാരം എന്നിവയെ പ്രതിഫലിക്കുന്നു. ഇന്ത്യയിലെ സബ് 4-മീറ്റര്‍ എസ് യു വി സെഗ്മെന്റിലാണ് പുതിയ സ്കോഡ എസ് യു വി മത്സരിക്കുക. 2024 ഫെബ്രുവരിയിലാണ് ഈ കാര്‍ സ്കോഡ പ്രഖ്യാപിച്ചത്. 2025-ല്‍ ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം കുറിക്കും.