എല്ലാ വീടുകളിലെയും പ്രധാന പ്രശ്നമാണ് ചിലന്തിയും അത് നെയ്യുന്ന വലയും. വീടിന്റെ മിക്ക സ്ഥലനങ്ങളിലും എത്രതന്നെ വൃത്തിയാക്കിയാലും പിന്നെയും ഇവ എത്തുന്നു. അത് മാത്രമല്ല ചെറിയ വിഷം ഉള്ളതിനാൽ ചിലന്തി കടിക്കുന്നതും ദോഷകരമാണ്. ചിലന്തിയെ തുരത്താൻ എത്ര തന്നെ ശ്രമിച്ചാലും ഇവ വീണ്ടും വീണ്ടും വരുന്നു. എന്നാൽ പ്രകൃതിദത്തമായ രീതിയിൽ ഇവയെ തുരത്താൻ ചില പൊടിക്കെെകൾ പരീക്ഷിച്ചാലോ? വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതി ഇതിന്.
വെളുത്തുള്ളി
വെളുത്തുള്ളി ജ്യൂസ് വെള്ളവുമായി ചേർത്ത് സ്‌പ്രേ ബോട്ടിലിൽ ആക്കി ചിലന്തി വല കെട്ടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സ്‌പ്രേ ചെയ്യുക.
നാരങ്ങ
ചിലന്തികൾക്ക് നാരങ്ങ മണം ഇഷ്ടമല്ല. അതിനാൽ കുറച്ച് വെള്ളത്തിൽ നാരങ്ങ നീരും ചേർത്ത് സ്‌പ്രേ ചെയ്യുന്നത് ചിലന്തിയെ തുരത്താൻ സഹായിക്കുന്നു.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ അടുക്കളിലെ റാക്കുകളിലും മറ്റും വിതറുന്നത് ചിലന്തിയെ തുരത്തുന്നു.
വിനാഗിരി
ഒരു കപ്പ് വെള്ള വിനാഗിരിയിൽ രണ്ട് കപ്പ് വെള്ളം ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഈ മിശ്രിതം ഒരു സ്‌പ്രേ കുപ്പിയിൽ ആക്കിയശേഷം വീടിന്റെ ഓരോ മൂലയിലും വാതിലിലും ജനാലയിലും സ്‌പ്രേ ചെയ്യുക. അത് ചിലന്തിയെ അകറ്റാൻ സഹായിക്കുന്നു.
സോപ്പ്
പാത്രങ്ങൾ കഴുകുന്ന സോപ്പ് വെള്ളത്തിൽ ചേർത്ത് അടുക്കളയിലെ അലമാരയിലും ചെടികളിലും സ്‌പ്രേ ചെയ്യുന്നത് വളരെ നല്ലതാണ് ഇത് ചിലന്തി വല നെയ്യുന്നത് തടയുകയും ചെടികളിലെ ഇലകളിലെ ചിലന്തി മുട്ടകൾ നശിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
content highlight: remove-spider-webs-from-home-permanently